തിരുവനന്തപുരം: (www.kasargodvartha.com 19.10.2017) തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഭാഗത്തു നിന്നുമുണ്ടായത് ഗുരുതര വീഴ്ചയെന്ന് പോലീസ്. കഴക്കൂട്ടം അസി. കമ്മീഷണര്‍ പ്രമോദ് കുമാര്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അന്വേഷണ റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആശുപത്രി അധികൃതര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പോലീസ് നല്‍കിയ റിപോര്‍ട്ടില്‍ ആരോപിക്കുന്നു.
കൊല്ലം ഇത്തിക്കരയില്‍ വാഹനാപകടത്തില്‍പെട്ട തമിഴ്‌നാട് സ്വദേശി മുരുകനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ന്യൂറോ വിഭാഗത്തില്‍ ഡോക്ടര്‍ ഉണ്ടായിട്ടും പിജി ഡോക്ടറെയാണു പരിശോധനയ്ക്ക് അയച്ചത്. പ്രാഥമിക പരിശോധനയില്‍ മുരുകനെ വെന്റിലേറ്ററിലേക്കു മാറ്റണമെന്നു ബോധ്യമായിരുന്നു. രണ്ടര മണിക്കൂര്‍ കാത്തുകിടന്നിട്ടും ചികിത്സ നല്‍കിയില്ല. വെന്റിലേറ്ററില്ലാത്തതുകൊണ്ടാണു ചികില്‍സ നല്‍കാനാകാത്തതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വെന്റിലേറ്ററുകളുടെ കൃത്യമായ കണക്ക് നല്‍കാന്‍ അവര്‍ തയാറാകുന്നുമില്ല.
ചികിത്സ ലഭിക്കാത്തതിനു കാരണം വെന്റിലേറ്ററിന്റെ അഭാവം തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പോലീസ് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, news, Top-Headlines, Kerala, Tamilnadu native's death; police against hospital