Join Whatsapp Group. Join now!
Aster MIMS 06/06/2023

നീതി ഇനിയും ലഭിച്ചില്ല! മുഖ്യമന്ത്രിയുടെ വേദിയില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചു, യുവാവ് പോലീസ് സ്‌റ്റേഷനില്‍ തോക്ക് ആവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞു

ഗള്‍ഫില്‍ നിന്നും കഷ്ടപ്പെട്ട് അധ്വാനിച്ച പണം കൊണ്ട് വാങ്ങിയ കെട്ടിടത്തിന് നഗരസഭ പെര്‍മിറ്റ് നമ്പര്‍ നല്‍കുന്നില്ലെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയKasaragod, Kerala, news, police-station, Youth, Threatening, Top-Headlines, Suicide threat; Youth taken to police custody
കാസര്‍കോട്: (www.kasargodvartha.com 31.10.2017) ഗള്‍ഫില്‍ നിന്നും കഷ്ടപ്പെട്ട് അധ്വാനിച്ച പണം കൊണ്ട് വാങ്ങിയ കെട്ടിടത്തിന് നഗരസഭ പെര്‍മിറ്റ് നമ്പര്‍ നല്‍കുന്നില്ലെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുവേദിയില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ മുന്‍ ഗള്‍ഫുകാരനെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചു. ചൊവ്വാഴ്ച ജില്ലയിലെത്തിയ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ വെച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച നെക്രാജെ നെല്ലിക്കട്ട ഹൗസിലെ ബി. താജുദ്ദീനെയാണ് വിദ്യാനഗര്‍ സി ഐ ബാബുപെരിങ്ങേത്ത് പ്രശ്‌നം പരിഹരിക്കാനെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തിച്ചത്. പിന്നീട് ഇയാളെ കരുതല്‍ തടങ്കലില്‍ വെക്കുകയായിരുന്നു.  www.kasargodvartha.com

കടുത്ത മാനസിക സംഘര്‍ഷത്തില്‍ കഴിയുന്ന താജുദ്ദീനെ പുറത്തുവിട്ടാല്‍ ഇയാള്‍ കടുങ്കൈ ചെയ്‌തേക്കാമെന്നും അത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഭീഷണിയാണെന്ന് കണ്ട് കരുതല്‍ തടങ്കലില്‍ വെക്കുകയായിരുന്നുവെന്നും സി ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പോലീസ് സ്‌റ്റേഷനിലെത്തിയ താജുദ്ദീന്‍ പോലീസുകാരോട് തോക്ക് ആവശ്യപ്പെട്ടു. തനിക്ക് മരിക്കണമെന്നും നീതി ലഭിക്കാത്തതിനാല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നു പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു.   www.kasargodvartha.com

ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിക്കുകയാണെന്നും തന്റെ ഉടമസ്ഥതയില്‍ നീലേശ്വരം ബസ് സ്റ്റാന്‍ഡിനടുത്തുള്ള യൂണിറ്റി ടവര്‍ എന്ന ബിള്‍ഡിംഗിന്റെ രണ്ടാം നിലയ്ക്ക് കെട്ടിട പെര്‍മിറ്റ് നമ്പര്‍ നല്‍കുന്നില്ലെന്നും കാണിച്ചാണ് താജുദ്ദീന്‍ മുഖ്യമന്ത്രിക്ക് ആത്മഹത്യാ ഭീഷണിക്കത്തെഴുതിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.   www.kasargodvartha.com

25 വര്‍ഷക്കാലം ഗള്‍ഫില്‍ ജോലി ചെയ്ത് കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ടാണ് താന്‍ ഈ കെട്ടിടം വാങ്ങിയതെന്നും തന്റെ സമ്പാദ്യമെല്ലാം ഇപ്പോള്‍ വൃഥാവിലായിരിക്കുകയാണെന്നും താജുദ്ദീന്‍ പറയുന്നു. മുഖ്യമന്ത്രി നേരിട്ടിടപെട്ട് കെട്ടിടത്തിന് പെര്‍മിറ്റ് നമ്പര്‍ അനുവദിക്കുകയും തനിക്ക് നീതി ലഭ്യമാക്കുകയും ചെയ്തില്ലെങ്കില്‍ കടുങ്കൈ ചെയ്യുമെന്നുമായിരുന്നു താജുദ്ദീന്റെ ഭീഷണി.   www.kasargodvartha.com

താജുദ്ദീന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയതായും യുവാവിന് നീതി ലഭിക്കുന്നതിന് ആകാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും പോലീസ് സൂചിപ്പിച്ചു.   www.kasargodvartha.com

Related News:
ഗള്‍ഫില്‍ നിന്നും കഷ്ടപ്പെട്ട് അധ്വാനിച്ച പണം കൊണ്ട് വാങ്ങിയ കെട്ടിടത്തിന് നഗരസഭ പെര്‍മിറ്റ് നമ്പര്‍ നല്‍കുന്നില്ല; ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിക്കുന്നു, മുഖ്യമന്ത്രിയുടെ ചടങ്ങില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി മുന്‍ ഗള്‍ഫുകാരന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, police-station, Youth, Threatening, Top-Headlines, Suicide threat; Youth taken to police custody