Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂളില്‍ നിന്നും വീട്ടില്‍ പോകാതെ മൂന്നാംതരം വിദ്യാര്‍ത്ഥിനി സഹപാഠിയുടെ വീട്ടിലെത്തി; പരിഭ്രാന്തരായി സ്‌കൂളിലെത്തിയ മാതാപിതാക്കള്‍ തളര്‍ന്നുവീണു

സ്‌കൂള്‍ വിട്ട ശേഷം സ്വന്തം വീട്ടിലേക്ക് പോകാതെ മൂന്നാംതരം വിദ്യാര്‍ത്ഥിനി സഹപാഠിയുടെ വീട്ടിലെത്തി. കുട്ടിയെ കാണാതെ പരിഭ്രമിച്ച് സ്‌കൂളിലെത്തിയ മാതാപിതാക്കള്‍ Kumbala, School, News, Kasaragod, Student, Parents, Friend, House, Police, Investigation
കുമ്പള: (www.kasargodvartha.com 27.10.2017) സ്‌കൂള്‍ വിട്ട ശേഷം സ്വന്തം വീട്ടിലേക്ക് പോകാതെ മൂന്നാംതരം വിദ്യാര്‍ത്ഥിനി സഹപാഠിയുടെ വീട്ടിലെത്തി. കുട്ടിയെ കാണാതെ പരിഭ്രമിച്ച് സ്‌കൂളിലെത്തിയ മാതാപിതാക്കള്‍ ഒരുവിവരവുമില്ലെന്നറിഞ്ഞപ്പോള്‍ തളര്‍ന്നുവീഴുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ട് കുമ്പളയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം.

സ്‌കൂളിന്റെ സമീപ പ്രദേശത്ത് താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് മാതാപിതാക്കളെ വട്ടംചുറ്റിച്ചത്. എന്നും സ്‌കൂള്‍ വിട്ട് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുന്ന കുട്ടി വ്യാഴാഴ്ച പുത്തിഗെ സ്വദേശിനിയായ സഹപാഠിക്കൊപ്പം ഓമ്‌നി വാനില്‍ പോയതായിരുന്നു. ഓമ്‌നി വാന്‍ പുത്തിഗെയിലെ വീട്ടില്‍ രണ്ടുപേരെയും ഇറക്കിയ ശേഷം കുമ്പളയിലേക്ക് മടങ്ങുകയും ചെയ്തു. അതിനിടെ കുട്ടിയെ ഓട്ടോ ഡ്രൈവര്‍ സ്‌കൂളിലും പരിസരത്തും ഏറെ നേരം അന്വേഷിച്ചെങ്കിലും കാണാതിരുന്നതിനാല്‍ കുട്ടിയുടെ വീട്ടില്‍ വിവരമറിയിച്ചു. ഇതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ സ്‌കൂളിലെത്തി.


കുട്ടിയെ കാണാനില്ലെന്ന് അധ്യാപകരും പറഞ്ഞതോടെ രക്ഷിതാക്കള്‍ കുഴഞ്ഞുവീഴുകയായിരുന്നു. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന പ്രചാരണമുയര്‍ന്നതോടെ കുമ്പള പോലീസും സ്‌കൂളിലെത്തി. പോലീസ് സി സി ടി വി ക്യാമറ പരിശോധിച്ചപ്പോള്‍ കുട്ടി സ്‌കൂളിന് പുറത്തിറങ്ങുന്നതും ഗെയ്റ്റ് വരെ നടന്നു പോകുന്നതും കണ്ടു. കുട്ടിയുടെ മാതാപിതാക്കളും പോലീസും അധ്യാപകരും എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നതിനിടെ പുത്തിഗെയിലെ സഹപാഠിയുടെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് ഫോണ്‍ വരികയും കുട്ടി അവിടെയുണ്ടെന്ന് അറിയിക്കുകയും ചെയ്തതോടെ എല്ലാവര്‍ക്കും ശ്വാസം നേരെ വീണു. മാതാപിതാക്കള്‍ ഓട്ടോയില്‍ പുത്തിഗയിലേക്ക് പോവുകയും കുട്ടിയെയും കൂട്ടി വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, School, News, Kasaragod, Student, Parents, Friend, House, Police, Investigation.