Join Whatsapp Group. Join now!
Aster MIMS 10/10/2023

അവധിക്ക് നാട്ടിലെത്തിയ പട്ടാളക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവധിക്ക് നാട്ടിലെത്തിയ പട്ടാളക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട് അണിഞ്ഞ മൊട്ടമ്മലിലെ എം നാരായണന്റെ മകന്‍ ഇ ചന്ദ്രന്‍ അണിഞ്ഞ (35) ആണ് വ്യാഴാഴ്ച ഉച്ച Kasaragod, Kerala, news, Uduma, Hanged, Soldier found dead hanged
ഉദുമ: (www.kasargodvartha.com 19.10.2017) അവധിക്ക് നാട്ടിലെത്തിയ പട്ടാളക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട് അണിഞ്ഞ മൊട്ടമ്മലിലെ എം നാരായണന്റെ മകന്‍ ഇ ചന്ദ്രന്‍ അണിഞ്ഞ (35)യെയാണ് വ്യാഴാഴ്ച ഉച്ചയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിലല്‍ കണ്ടെത്തിയത്. പൂനെയില്‍ ബി എസ് എഫ് ജവാനായ ചന്ദ്രന്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

വീട്ടുകാര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇ ലക്ഷ്മിയാണ് അമ്മ. ഭാര്യ: ഷൈല്‍ന. ഏക മകള്‍ ശ്രിയ.

സഹോദരങ്ങള്‍: അരവിന്ദാക്ഷന്‍, ഉണ്ണികൃഷ്ണന്‍ (ഗള്‍ഫ്), വിശാല.

 Kasaragod, Kerala, news, Uduma, Hanged, Soldier found dead hanged


Keywords: Kasaragod, Kerala, news, Uduma, Hanged, Soldier found dead hanged