കാഞ്ഞങ്ങാട്: (www.kasargodvartha.com 23.10.2017) കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ഏക സോളാര്‍പാര്‍ക്ക് പദ്ധതി നാടിന് നഷ്ടമാകുന്നു. മടിക്കൈ പഞ്ചായത്തിലെ വെള്ളൂട, കാരാക്കോട്, കാഞ്ഞിരപ്പൊയില്‍ എന്നിവിടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങിയ സോളാര്‍പാര്‍ക്ക് പദ്ധതിയാണ് നഷ്ടമാകാന്‍ പോകുന്നത്. പ്രാദേശികമായ എതിര്‍പ്പുകളെത്തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭായോഗം നിര്‍ദ്ദിഷ്ട സോളാര്‍പാര്‍ക്ക് 200 മെഗാവാട്ടില്‍ നിന്നും 50 മെഗാവാട്ടായി കുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് മടിക്കൈ സോളാര്‍പാര്‍ക്ക് കേന്ദ്രപദ്ധതിയില്‍ നിന്നും പുറത്തായത്. ഇതോടെ വിപുലമായ പദ്ധതിയായ സോളാര്‍പാര്‍ക്ക് ചെറിയ സൗരോര്‍ജ്ജപദ്ധതി മാത്രമായി മാറി.
ഏറ്റവും ചുരുങ്ങിയത് 200 മെഗാവാട്ട് ഉത്പാദിപ്പിച്ചാല്‍ മാത്രമെ കേന്ദ്രസഹായം ലഭിക്കുകയുള്ളൂ. കര്‍ണാടകയും ആന്ധ്രയും ഗുജറാത്തും 4000 മെഗാവാട്ടിന്റെ സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുമ്പോള്‍ രണ്ട് ഘട്ടമായി കേരളത്തില്‍ 4,000 മെഗാവാട്ട് ഉത്പാദിപ്പിക്കാനായിരുന്നു കേരളം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ പദ്ധതിയാണ് പ്രാദേശികമായ എതിര്‍പ്പിനെത്തുടര്‍ന്ന് കേവലം 50 മെഗാവാട്ടായി കുറക്കാന്‍ തീരുമാനിച്ചത്. ഇതോടെ 70 കോടിയോളം രൂപ ചിലവിട്ട് വൈദ്യുതിബോര്‍ഡ് നിര്‍മ്മിച്ച 220 കെ വി സബ്സ്റ്റേഷന്‍ പാഴാകുമെന്നതിന് പുറമെ കേന്ദ്രത്തിന്റെ 900 കോടിരൂപ നഷ്ടമാകുകയും ചെയ്യും. സോളാര്‍പാര്‍ക്ക് യാഥാര്‍ഥ്യമായാല്‍ കാസര്‍കോട് ജില്ലയില്‍ വൈദ്യുതി പ്രതിസന്ധി പൂര്‍ണ്ണമായും ഒഴിവാകുമായിരുന്നു.
200 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന സോളാര്‍പാര്‍ക്ക് സ്ഥാപിച്ചാല്‍ ഒരു മെഗാവാട്ടിന് പരമാവധി 50 ലക്ഷം രൂപവരെ കേന്ദ്രസഹായം ലഭ്യമാകുമായിരുന്നു. ഇങ്ങനെ വന്നാല്‍ ഈയിനത്തില്‍ 2000 കോടി രൂപവരെ കേന്ദ്രസഹായം ലഭിക്കുമായിരുന്നു. ഇതിന് പുറമെ കാസര്‍കോട്ട് നിന്നും വൈദ്യുതി കൊണ്ടുപോകുന്നതിന് 1200 കോടി രൂപ ചിലവില്‍ 400 കെ വി ലൈന്‍ സ്ഥാപിക്കാന്‍ 1200 കോടി രൂപ ചിലവില്‍ ഹരിതോര്‍ജ്ജ ഇടനാഴി സ്ഥാപിക്കാന്‍ കേന്ദ്രം സബ്സിഡിയായി അനുവദിച്ച 7,000 കോടി രൂപയും നഷ്ടമാകും. സോളാര്‍പാര്‍ക്കില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അഞ്ച് ഏക്കര്‍ സ്ഥലമാണ് വേണ്ടത്. ഇതനുസരിച്ച് 2,000 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി വേണ്ടിയിരുന്നത്. ഇത്രയും സര്‍ക്കാര്‍ ഭൂമി മടിക്കൈ, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളില്‍ സര്‍ക്കാരിന്റെ അധീനതയില്‍ കണ്ടെത്തിയിരുന്നു.
മടിക്കൈ പഞ്ചായത്ത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1000 ഏക്കര്‍ ഭൂമി വൈദ്യുതിവകുപ്പിന് ലീസിനായി നല്‍കുകയും ചെയ്തു.
കേന്ദ്ര ഏജന്‍സിയായ ഐആര്‍ഇഡി ആദ്യഘട്ടമായി 50 മെഗാവാട്ട് പദ്ധതി നിര്‍മ്മിച്ച് പ്രവര്‍ത്തനവും ആരംഭിച്ച് കഴിഞ്ഞു. രണ്ടാംഘട്ടമായ 50 മെഗാവാട്ട് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തത് പൊതുമേഖലാ സ്ഥാപനമായ തേഹിരി ഹൈഡ്രോ പവര്‍ കോര്‍പ്പറേഷനാണ്. ഇവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു കൊണ്ടിരിക്കെയാണ് പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കല്‍ക്കരി നിലയങ്ങളും ജലവൈദ്യുത പദ്ധതികളും സ്ഥാപിക്കാന്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ തടസമായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസൗരോര്‍ജ്ജ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഇതോടെ പരിസ്ഥിതി സൗഹൃദ വൈദ്യുതി ഉത്പാദനം എന്ന ലക്ഷ്യമാണ് അവതാളത്തിലായത്.
ഈ പദ്ധതി യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ജില്ലയിലെ വൈദ്യുതിക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കുന്നതിനോടൊപ്പം മറ്റു ജില്ലകളിലേക്ക് വൈദ്യുതി വില്‍ക്കാനും കഴിയുമായിരുന്നു. അതേസമയം കമ്പനി നല്‍കിയ വാഗ്ദാനങ്ങള്‍ പാടെ ലംഘിക്കുകയും പൊതുജനങ്ങള്‍ക്ക് എതിരാകുകയും ചെയ്തതോടെ വ്യാപകമായി ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ പഞ്ചായത്ത് നിര്‍ബന്ധിതമായതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Solar park project in trouble