Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡുകള്‍ മാത്രമല്ല, സ്ലാബുകളും പൊട്ടിപ്പൊളിഞ്ഞ്; നഗരയാത്ര അതീവ ദുഷ്‌കരം

തകര്‍ന്ന റോഡുകളും പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളും കാസര്‍കോട് നഗരത്തിലെ കാല്‍നട യാത്രയും വാഹന യാത്രയും ദുഷ്‌കരമാക്കുന്നു. നഗരത്തിലെ എല്ലാ ഭാഗങ്ങKasaragod, Kerala, news, Road-damage, Slabs in Bad condition; Kasaragod Municipality in silence
കാസര്‍കോട്: (www.kasargodvartha.com 22.10.2017) തകര്‍ന്ന റോഡുകളും പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളും കാസര്‍കോട് നഗരത്തിലെ കാല്‍നട യാത്രയും വാഹന യാത്രയും ദുഷ്‌കരമാക്കുന്നു. നഗരത്തിലെ എല്ലാ ഭാഗങ്ങളിലും തകര്‍ന്ന സ്ലാബുകള്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന റോഡിന് സമീപത്തെ ഓവുചാലിലെ സ്ലാബുകള്‍ പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്.

പകല്‍ നേരങ്ങളില്‍പോലും ശ്രദ്ധ ചെറിയ തോതില്‍ പാളിയാല്‍ അപകടത്തില്‍പെടുന്ന സ്ഥിതിയാണുള്ളത്. ഇതിനു മുമ്പ് തകര്‍ന്ന സ്ലാബില്‍ കാല്‍ കുടുങ്ങി നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തില്‍ കെ എസ് ടി പി നിര്‍മിച്ച കുഴിയില്‍ വീണ് കാല്‍നട യാത്രക്കാരന്റെ കണ്ണ് തകര്‍ന്ന സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന് സമാനമായ അപകടം കാസര്‍കോട്ടും സംഭവിക്കുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

സ്ത്രീകളും കുട്ടികളുമടക്കം തകര്‍ന്ന സ്ലാബിലൂടെ ദിനംപ്രതി കഷ്ടപ്പെട്ട് നടന്നുപോകുന്ന കാഴ്ച അങ്ങേയറ്റം ഭീതിജനകമാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് പലരും അപകടത്തില്‍നിന്നും രക്ഷപ്പെടുന്നത്. വാഹനങ്ങളുടെ പെരുപ്പവും ഗതാഗതക്കുരുക്കും റോഡിന്റെ ശോചനീയാവസ്ഥയും കാരണം കാസര്‍കോട് നഗരം വീര്‍പ്പുമുട്ടുന്നതിനിടയിലാണ് സ്ലാബ് കുഴികള്‍ വന്‍ ഭീഷണിയായിരിക്കുന്നത്. ഏറെ കാലമായി നഗരത്തിലെ അവസ്ഥ ഇങ്ങനെയൊക്കെയായിട്ടും പരിഹാരം കാണാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഇതു വരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Road-damage, Slabs in Bad condition; Kasaragod Municipality in silence