Join Whatsapp Group. Join now!
Aster MIMS 10/10/2023

കോണ്‍ഗ്രസിലെ ഷാനവാസ് പാദൂരിനെ ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു

കോണ്‍ഗ്രസിലെ ഷാനവാസ് പാദൂരിനെ ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ ജില്ലാ പഞ്ചായKasaragod, Kerala, news, election, District-Panchayath, Shanavas Padoor elected as Standing committee chairman
കാസര്‍കോട്: (www.kasargodvartha.com 13.10.2017) കോണ്‍ഗ്രസിലെ ഷാനവാസ് പാദൂരിനെ ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം എച്ച് ദിനേശിന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. സിപിഎമ്മിലെ ഇ. പത്മാവതിയെയാണ് ഷാനവാസ് പരാജയപ്പെടുത്തിയത്.

മൂന്നംഗങ്ങളുള്ള ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ മുസ്ലിം ലീഗിലെ സുഫൈജ അബൂബക്കറായിരുന്നു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി സുഫൈജയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കോണ്‍ഗ്രസിനവകാശപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒന്നര വര്‍ഷം മുസ്ലിം ലീഗ് വഹിച്ചുവരികയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെടാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരായിരുന്നു ഇത്രയും കാലം ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെടാതിരുന്നത്. ഒരാഴ്ച മുമ്പാണ് കെപിസിസി നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം ലീഗില്‍ നിന്നും തിരിച്ചാവശ്യപ്പെട്ടത്. സുഫൈജയുടെ രാജിയെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്.



ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കാതെ മലക്കംമറിഞ്ഞ് സുഫൈജ; പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി, മെമ്പര്‍ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി

ഷാനവാസ് പാദൂരിന് വേണ്ടി സുഫൈജ അബൂബക്കര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കുന്നു; സുഫൈജ ഒഴിയുന്നത് ഒന്നര വര്‍ഷത്തിനു ശേഷം



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, election, District-Panchayath, Shanavas Padoor elected as Standing committee chairman