Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂട്ടറില്‍ ബസിടിച്ച് ഒരാള്‍ മരിച്ചു; കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതരം

സ്‌കൂട്ടറില്‍ ബസിടിച്ച് കല്ലുകെട്ട് തൊഴിലാളി മരിച്ചു. കൂടെയുണ്ടായിരുന്ന Kanhangad, Kasaragod, Kerala, News, Scooter, Bus, Death, Injured, Accident, hospitalScooter rider dies after bus hits.
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.10.2017) സ്‌കൂട്ടറില്‍ ബസിടിച്ച് കല്ലുകെട്ട് തൊഴിലാളി മരിച്ചു. കൂടെയുണ്ടായിരുന്ന സഹകരണ ബാങ്ക് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. പയ്യന്നൂര്‍ സ്വദേശിയും മടിക്കൈ മലപ്പച്ചേരി ഉമിച്ചിയില്‍ താമസക്കാരനുമായ പി.വി ഭാസ്‌കരന്‍ (56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ചായ്യോത്താണ് അപകടമുണ്ടായത്.

ഭാസ്‌കരനൊപ്പമുണ്ടായിരുന്ന മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ഉമിച്ചിയിലെ കെ.ടി സതീശ (40)നാണ് ഗുരുതരമായി പരിക്കേറ്റത്. സതീശനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാസ്‌കരന്‍ ഓടിച്ചിരുന്ന ആക്ടീവ സ്‌കൂട്ടറില്‍ കാഞ്ഞങ്ങാട് നിന്നും പരപ്പയിലേക്ക് പോവുകയായിരുന്ന നാരായണ ബസ് ഇടിക്കുകയായിരുന്നു.

Kanhangad, Kasaragod, Kerala, News, Scooter, Bus, Death, Injured, Accident, Hospital, Scooter rider dies after bus hits.

കയ്യൂരിലേക്ക് പോവുകയായിരുന്നു ഭാസ്‌കരനും സതീശനും. ഓമനയാണ് ഭാസകരന്റെ ഭാര്യ. മക്കള്‍: ഷൈനി, നിഷ. മരുമക്കള്‍: പ്രശാന്തന്‍, ശ്രീജിത്ത്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, നാരായണി, പുഷ്പവല്ലി, രുഗ്മണി, പരേതനായ പത്മനാഭന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Scooter, Bus, Death, Injured, Accident, Hospital, Scooter rider dies after bus hits.
< !- START disable copy paste -->