കാസര്‍കോട്: (www.kasargodvartha.com 27/10/2017) മീസല്‍സ് റൂബല്ല പ്രതിരോധ കുത്തിവെയ്പ് പരിപാടിയില്‍ ഇതുവരെയായി ഒമ്പത് മാസം മുതല്‍ 15 വയസുവരെയുള്ള 1,74,119 കുട്ടികള്‍ക്ക് (54 ശതമാനം) വാക്‌സിനേഷന്‍ നല്‍കി. ജില്ലയില്‍ വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ കുത്തിവെയ്പ് നല്‍കിയ കുട്ടികളുടെ കണക്ക് ഇപ്രകാരമാണ്.
നീലേശ്വരം 72 ശതമാനം, പെരിയ 60 ശതമാനം, പനത്തടി 90 ശതമാനം, ബേഡഡുക്ക 59 ശതമാനം, മുളിയാര്‍ 35 ശതമാനം, മംഗല്‍പാടി 30 ശതമാനം, കുമ്പള 40 ശതമാനം. സ്‌കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചുള്ള കുത്തിവെയ്പ് പരിപാടി ജില്ലയില്‍ നടന്നുവരികയാണ്.
സ്‌കൂളുകളില്‍ നിന്ന് കുത്തിവെയ്പ് എടുക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്കായി വീണ്ടും ക്യാമ്പുകള്‍ സംഘടിപ്പിക്കും. വ്യാജപ്രചരണങ്ങള്‍ വിശ്വസിച്ചോ തെറ്റിദ്ധാരണയുടെ പേരിലോ കുട്ടികള്‍ക്ക് കുത്തിവെയ്പ് എടുക്കാന്‍ ഇതുവരെ തയ്യാറാകാത്ത മാതാപിതാക്കള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി കുത്തിവെയ്പ് എടുക്കണം. മാതാപിതാക്കളെ ബോധവല്‍ക്കരിക്കുന്നതിനായി പ്രത്യേക പി ടി എ യോഗങ്ങള്‍ നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Health, Kasaragod, News, Vaccinations, Rubella Vaccine.