Join Whatsapp Group. Join now!
Aster MIMS 10/10/2023

കടബാധ്യത; റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി ആസിഡ് അകത്തുചെന്ന് മരിച്ച നിലയില്‍

കടബാധ്യതയെ തുടര്‍ന്ന് മാനസികവിഷമത്തിലായിരുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ ആസിഡ് അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍Kasaragod, Kerala, news, Death, Rubber tapping worker found dead after consuming acid
വെള്ളരിക്കുണ്ട്: (www.kasargodvartha.com 17.10.2017) കടബാധ്യതയെ തുടര്‍ന്ന് മാനസികവിഷമത്തിലായിരുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ ആസിഡ് അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മഞ്ചുച്ചാലിലെ ജോസഫ്- അന്നക്കുട്ടി ദമ്പതികളുടെ മകന്‍ ഷിജുവാ (45)ണ് മരണപ്പെട്ടത്.

തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ഭക്ഷണം കഴിച്ച് കിടന്ന ഷിജുവിനെ മുറിക്കകത്തു നിന്നും ശബ്ദം കേട്ട് ചെന്ന് നോക്കിയ ഭാര്യ ബിന്ദുവാണ്  അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് അയല്‍വാസികള്‍ വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍  പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

മക്കള്‍: അജേഷ് (പത്താം ക്ലാസ് വിദ്യാര്‍ത്ഥി), ആദര്‍ശ് (ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി), അലീന (അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഷാജു, മോളി, നീന, ഷിനോജ്. വെള്ളരിക്കുണ്ട് പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Rubber tapping worker found dead after consuming acid