Join Whatsapp Group. Join now!
Aster MIMS 10/10/2023

വീടിന്റെ ഓടിളക്കി അകത്തുകടന്ന് പതിനാറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍

വീടിന്റെ ഓടിളക്കി അകത്തുകടന്ന് പതിനാറര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പതിനേഴായിരം രൂപയും കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടച്ചേരിയില്‍Kasaragod, Kerala, news, arrest, case, House, Robbery case; 2 arrested
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.10.2017) വീടിന്റെ ഓടിളക്കി അകത്തുകടന്ന് പതിനാറര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പതിനേഴായിരം രൂപയും കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടച്ചേരിയില്‍ പത്മ ക്ലിനിക്കിന് സമീപം വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന കെ എസ് ഹരികൃഷ്ണന്‍ എന്ന കുട്ടന്‍(28), ആവിക്കരയിലെ ഷംസീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വാഹന മോഷണകേസില്‍ അറസ്റ്റിലായ ഷംസീറിനെ മറ്റൊരു കേസില്‍ വടകര കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടു വരുന്നതിനിടയില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്നു. കോയമ്പത്തൂരില്‍ വെച്ച് റെയില്‍വെ പോലീസ്  പോലീസ് പിടികൂടിയ ഷംസീറിനെ ചോദ്യം ചെയ്തപ്പോഴാണ് ഹൊസ്ദുര്‍ഗിലെ കവര്‍ച്ചയെക്കുറിച്ച് പുറത്തുവന്നത്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ഷംസീറിനെ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കവര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍  പുറത്തുവരും.

ജൂണ്‍ 27 നാണ് ആര്‍ഡിഒ ഓഫീസിന് പിറകിലെ പരേതനായ ഡോക്ടര്‍ സീതാരാമയുടെ വീട്ടില്‍ വന്‍ കവര്‍ച്ച നടന്നത്. വീടിന്റെ ഓടിളക്കി അകത്തുകടന്ന് പൂജാമുറിയിലെ ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണ് കവര്‍ച്ച ചെയ്തത്. വീട്ടിനുള്ളിലെ അലമാര ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. പൂജാമുറിയില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഇരുമ്പുപെട്ടിയില്‍ ഭദ്രമായി അടച്ചുവെച്ച സ്വര്‍ണ്ണവും പണവുമാണ് കവര്‍ച്ചനടത്തിയത്.

വീട്ടില്‍ സീതാരാമയുടെ മക്കളായ സുമന, വിജയലക്ഷ്മി, വാസന്തിദേവി, ഇവരുടെ സഹായി പൊന്നമ്മ എന്നിവരാണ് താമസിക്കുന്നത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, case, House, Robbery case; 2 arrested