Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടമ്മമാര്‍ക്കും കുരുന്നുകള്‍ക്കും ഇനി ധൈര്യമായി അവിടേക്ക് പോകാം; കുടുംബക്ഷേമ കേന്ദ്ര പരിസരം ക്ലീന്‍

ഇഴജന്തുക്കളുടെ താവളമായിരുന്ന പുല്ലൂരിലെ കുടുംബക്ഷേമ കേന്ദ്രത്തിലേക്ക് ഇനി മുതല്‍ വീട്ടമ്മമാര്‍ക്കും കുരുന്നുകള്‍ക്കും ധൈര്യമായി കടന്നുചെല്ലാം. കുടുംബക്ഷേമ കേന്ദ്രKasaragod, Kerala, news, Pullur, Pullur-family-welfare-center-cleaned
പുല്ലൂര്‍: (www.kasargodvartha.com 23.10.2017) ഇഴജന്തുക്കളുടെ താവളമായിരുന്ന പുല്ലൂരിലെ കുടുംബക്ഷേമ കേന്ദ്രത്തിലേക്ക് ഇനി മുതല്‍ വീട്ടമ്മമാര്‍ക്കും കുരുന്നുകള്‍ക്കും ധൈര്യമായി കടന്നുചെല്ലാം. കുടുംബക്ഷേമ കേന്ദ്ര പരിസരത്തെ കാടുകള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ വെട്ടിത്തളിച്ചു. കുടുംബക്ഷേമ കേന്ദ്രം കാടുമൂടിയതു സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത് ഫോട്ടോ സഹിതം റിപോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ കുടുംബക്ഷേമ കേന്ദ്രത്തിന്റെ ദുരവസ്ഥ നാട്ടില്‍ ചര്‍ച്ചാ വിഷയമാവുകയും ഇതേ തുടര്‍ന്ന് കുടുംബക്ഷേമ കേന്ദ്രപരിസരം വൃത്തിയാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയുമായിരുന്നു.

കാടുകള്‍ നിറഞ്ഞ് ഇങ്ങനെയൊരു സ്ഥാപനം ആരുടെയും ശ്രദ്ധയില്‍പെടാത്ത സ്ഥിതിയിലാണുണ്ടായിരുന്നത്. ഇഴ ജന്തുക്കള്‍ നിറഞ്ഞ് ഇവിടേക്ക് പോകാന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യമായിരുന്നു. പുല്ലൂര്‍ വില്ലേജിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് കുത്തിവെപ്പും പ്രാഥമിക ചികിത്സകളും നല്‍കി വരുന്ന സ്ഥാപനം ഉപയോഗ ശൂന്യമാകുന്ന അവസ്ഥയ്ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.



Keywords: Kasaragod, Kerala, news, Pullur, Pullur-family-welfare-center-cleaned