Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓഫീസര്‍ യോഗത്തില്‍; അസിസ്റ്റന്റ് അവധിയില്‍; വില്ലേജ് ഓഫീസില്‍ ആളുകളെ സ്വാഗതം ചെയ്യുന്നത് ആളില്ലാകസേരകള്‍

വിവിധ ആവശ്യങ്ങള്‍ക്കായി പുല്ലൂര്‍ വില്ലേജ് ഓഫീസിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് ആളില്ലാകസേരകള്‍. ശനിയാഴ്ച രാവിലെ വില്ലേജ് ഓഫീസിലെത്തിയവരില്‍ പലര്‍Kasaragod, Kerala, news, Village Office, Meeting, Protest against Pullur Village office
പുല്ലൂര്‍: (www.kasargodvartha.com 22.10.2017) വിവിധ ആവശ്യങ്ങള്‍ക്കായി പുല്ലൂര്‍ വില്ലേജ് ഓഫീസിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് ആളില്ലാകസേരകള്‍. ശനിയാഴ്ച രാവിലെ വില്ലേജ് ഓഫീസിലെത്തിയവരില്‍ പലര്‍ക്കും വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും ഇല്ലെന്ന കാരണത്താല്‍ നിരാശയോടെ തിരിച്ചുപോകേണ്ടിവന്നു. വില്ലേജ് ഓഫീസര്‍ താലൂക്ക് ഓഫീസില്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോയെന്നും വില്ലേജ് അസിസ്റ്റന്റ് അവധിയിലാണെന്നുമായിരുന്നു ഇവിടെ നിന്നും ലഭിച്ചത്.

വീട് നിര്‍മാണവുമായി ബന്ധപ്പെട്ടും സ്ഥലം സംബന്ധമായ രേഖകളുടെ ആവശ്യങ്ങള്‍ക്കുമായി വില്ലേജ് ഓഫീസിലെത്തിയവര്‍ക്ക് ഇതോടെ മടങ്ങിപ്പോകേണ്ടിവന്നു. വില്ലേജ് ഓഫീസറും അസിസ്റ്റന്റും നേരിട്ട് ചെയ്തുകൊടുക്കേണ്ട കാര്യങ്ങള്‍ക്ക് ആരുമില്ലാത്ത അവസ്ഥയാണ് ഇതോടെയുണ്ടായത്. ദൂരസ്ഥലങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരെ കാണാന്‍ വരുന്നവരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. ചില ജീവനക്കാര്‍ വൈകിയാണ് വില്ലേജ് ഓഫീസിലെത്തുന്നതെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ജോലിയില്‍ നിന്ന് അവധിയെടുത്തും മറ്റുമാണ് പല ആളുകളും വില്ലേജ് ഓഫീസിലെത്തുന്നത്.

ഈ സമയം ഓഫീസില്‍ ഉദ്യോഗസ്ഥരില്ലാത്തതുമൂലം ഇവര്‍ നേരിടുന്ന പ്രയാസങ്ങള്‍ വിവരണാതീതമാണ്. ജനസാന്ദ്രത ഏറെയുള്ള വില്ലേജായതിനാല്‍ ഇവിടെ ദിവസവും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത് നിരവധി പേരാണ്. സമയനിഷ്ഠ പാലിക്കാതിരിക്കുകയും ഡ്യൂട്ടി സമയത്ത് മുങ്ങുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ നേര്‍വഴിക്ക് നയിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Village Office, Meeting, Protest against Pullur Village office