Join Whatsapp Group. Join now!
Aster MIMS 10/10/2023

യുഎഇയില്‍ ഇവിടെ മാലിന്യങ്ങള്‍ തള്ളിയാല്‍ നിങ്ങളെ ഭാഗ്യം തേടിയെത്തിയേക്കാം

യുഎഇയില്‍ ഇവിടെ മാലിന്യങ്ങള്‍ തള്ളിയാല്‍ നിങ്ങളെ ഭാഗ്യം തേടിയെത്തിയേക്കാം. യുഎഇ നഗരങ്ങളിലെ News, UAE, Dubai, Waste, Gulf, Airport, Plastic bottle, Recycling, Education institution,
ദുബൈ:(www.kasargodvartha.com 14/10/2017) യുഎഇയില്‍ ഇവിടെ മാലിന്യങ്ങള്‍ തള്ളിയാല്‍ നിങ്ങളെ ഭാഗ്യം തേടിയെത്തിയേക്കാം. യുഎഇ നഗരങ്ങളിലെ വേസ്റ്റ് മാനേജ്‌മെന്റ് ഏറ്റെടുത്ത ബീആ കമ്പനിയാണ് യു റീസൈക്കിള്‍, വീ റിവാര്‍ഡ് എന്ന പേരില്‍ സമ്മാനപദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശ യാത്രയടക്കം വമ്പന്‍ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പ്ലാസ്റ്റിക് കുപ്പികളും മറ്റും വലിച്ചെറിയാതെ റീ സൈക്കിളിംഗിനായി പലയിടത്തും റിവേഴ്‌സ് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ ഇതില്‍ നിക്ഷേപിച്ചാല്‍ മെഷീന്‍ ഒരു കൂപ്പണ്‍ പകരം നല്‍കും. കൂപ്പണ്‍ ബിആയുടെ മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്‌കാന്‍ ചെയ്താല്‍ നറുക്കെടുപ്പില്‍ പങ്കാളിയാകാം. കൂടുതല്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് പ്രശംസാപത്രവും ലഭ്യമാക്കുന്നുണ്ട്. വിമാനത്താവളങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിആ റിവേഴ്‌സ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്.

News, UAE, Dubai, Waste, Gulf, Airport, Plastic bottle, Recycling, Education institution, Prize for dumping waste in this box in UAE

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, UAE, Dubai, Waste, Gulf, Airport, Plastic bottle, Recycling, Education institution, Prize for dumping waste in this box in UAE