Join Whatsapp Group. Join now!
Aster MIMS 10/10/2023

യാചകസംഘത്തിലെ കുട്ടി ഭക്ഷണം കിട്ടാതെ റോഡില്‍ കുഴഞ്ഞുവീണ സംഭവം; ഭിക്ഷാടന മാഫിയക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി, മാതാവും കുഞ്ഞും മഹിളാമന്ദിരത്തില്‍

യാചകസംഘത്തില്‍പെട്ട കുട്ടി ഭക്ഷണം കിട്ടാതെ റോഡില്‍ തളര്‍ന്നുവീണ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. നഗരത്തില്‍ തമ്പടിച്ചിരിക്കുന്ന ഭിക്ഷാടന മാഫിയകള്‍ക്കെKasaragod, Kerala, news, arrest, Police, Police investigation on Begging mafia in Kasaragod
കാസര്‍കോട്: (www.kasargodvartha.com 11.10.2017) യാചകസംഘത്തില്‍പെട്ട കുട്ടി ഭക്ഷണം കിട്ടാതെ റോഡില്‍ തളര്‍ന്നുവീണ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. നഗരത്തില്‍ തമ്പടിച്ചിരിക്കുന്ന ഭിക്ഷാടന മാഫിയകള്‍ക്കെതിരെയാണ് അന്വേഷണം. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. ഭിക്ഷാടനത്തിനിടെ 12 വയസുള്ള കുട്ടി വിശപ്പുമൂലം തളര്‍ന്നുവീണ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ് മാതാവിനെ അറസ്റ്റു ചെയ്തിരുന്നു.

തമിഴ്നാട് സ്വദേശിനി മല്ലിക (55)യെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് മല്ലികയെ കാഞ്ഞങ്ങാട് സബ് ജയിലിലേക്ക് മാറ്റിയെങ്കിലും പിന്നീട് ഇവരെ കുട്ടിയോടൊപ്പം പരവനടുക്കം മഹിളാമന്ദിരലാക്കി. കാസര്‍കോട് നഗരം കേന്ദ്രീകരിച്ച് ഭിക്ഷ യാചിച്ചുവരുന്ന മല്ലികയ്ക്ക് മൂന്ന് മക്കളാണുള്ളത്. പത്തും പന്ത്രണ്ടും വയസുള്ള രണ്ടുകുട്ടികളെയാണ് മല്ലിക ചൊവ്വാഴ്ച രാവിലെ പഴയ  ബസ് സ്റ്റാന്‍ഡില്‍ യാചകവൃത്തിക്ക് വിട്ടത്. രണ്ട് വയസുള്ള കുഞ്ഞിനെയുമെടുത്ത് മല്ലികയും ഭിക്ഷ യാചിച്ചുവരികയായിരുന്നു. പന്ത്രണ്ടു വയസുകാരന്‍ റോഡിലേക്ക് തളര്‍ന്നുവീഴുന്നത് കണ്ട ഒരു ഓട്ടോ ഡ്രൈവര്‍ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് ഭക്ഷണം കിട്ടാതെ ക്ഷീണിച്ചാണ് കുട്ടി വീണതെന്ന് വ്യക്തമായത്. ഡോക്ടര്‍ ഉടന്‍ വിവരം ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടൗണ്‍ എസ്.ഐ അജിത് മല്ലികയെ നഗരത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

പത്തും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളെ പരവനടുക്കത്തെ ജുവൈനല്‍ ഹോമിലേക്ക് മാറ്റിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Police investigation on Begging mafia in Kasaragod