Join Whatsapp Group. Join now!
Aster MIMS 10/10/2023

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിച്ച് പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി യുവാവും പിന്നീട് സുഹൃത്തും ലൈംഗികമായി പീഡിപ്പിച്ചു; യുവാക്കള്‍ പിടിയില്‍

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. പെരുതടിയിലെ രമേശന്‍ (25), വിജയന്‍ (27) എന്നിവരെയാണ് രാജപുKasaragod, Kerala, news, Student, plus-two, Youth, Plus two student molested; youths arrested
രാജപുരം: (www.kasargodvartha.com 13.10.2017) പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. പെരുതടിയിലെ രമേശന്‍ (25), വിജയന്‍ (27) എന്നിവരെയാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചാണ് ഇരുവരും ലൈംഗികമായി പീഡിപ്പിച്ചത്. ഒന്നാംപ്രതിയായ രമേശന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പീഡനത്തിന് ഇരയാക്കിയത്. ഇതിന് പിന്നാലെയാണ് രമേശന്റെ സുഹൃത്തായ വിജയനും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മറ്റൊരിടത്താണ് താമസം. പഠന സൗകര്യാര്‍ത്ഥമാണ് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസമാക്കിയത്. ഇവരുടെ വീട്ടില്‍ വെച്ചാണ് ഇരുവരും പല ദിവസങ്ങളിലായി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടയിലാണ് പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് സ്‌കൂളധികൃതര്‍ ചൈല്‍ഡ്ലൈന്‍ അധികൃതരെ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം രാജപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പോക്സോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Student, plus-two, Youth, Plus two student molested; youths arrested