Join Whatsapp Group. Join now!
Aster MIMS 10/10/2023

നടുറോഡില്‍ ഗര്‍ത്തം; വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു

നടുറോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. നഗരസഭ വാര്‍ഡ് 21 ലെ ചിലക്കൂര്‍ വള്ളക്കടവ് റോഡിലാണ് മൂന്നടിയിലേറെNews, Vehicles, Kerala, Municipality, Road,Varkala,
വര്‍ക്കല: (www.kasargodvartha.com 25/10/2017) നടുറോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. നഗരസഭ വാര്‍ഡ് 21 ലെ ചിലക്കൂര്‍ വള്ളക്കടവ് റോഡിലാണ് മൂന്നടിയിലേറെ ആഴവും നല്ല വിസ്തൃതിയുമുള്ള ഗര്‍ത്തം രൂപപ്പെട്ടത്. ഇതോടെ വലിയ വാഹനങ്ങളുടെ ഗതാഗതം ഈ റൂട്ടിലൂടെ നിരോധിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് റോഡില്‍ ഗര്‍ത്തം ശ്രദ്ധയില്‍പെട്ടത്. മണ്ണിളകി മാറിയ നിലയിലാണ് കുഴി രൂപപ്പെട്ടത്.

തൊട്ടടുത്ത് ടി.എസ് കനാലിന്റെ ശുചീകരണ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ കാര്യമായ തോതില്‍ മണലും ചെളിയും ലോറി വഴി നീക്കം ചെയ്യുന്നുണ്ട്. ഭാരംകൂടിയ ലോറികള്‍ നിരന്തരം സഞ്ചരിക്കുന്നതു കാരണം സമ്മര്‍ദം താങ്ങാനാവാതെ റോഡ് ഇടിഞ്ഞതാകാമെന്നാണ് നാട്ടുകാര്‍ കരുതുന്നത്.

News, Vehicles, Kerala, Municipality, Road,Varkala, Pit in Road

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Vehicles, Kerala, Municipality, Road,Varkala, Pit in Road