Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഖ്യമന്ത്രിക്ക് ജില്ലയില്‍ തിരക്കിട്ട പരിപാടി; അരമണിക്കൂര്‍ മുമ്പേ എത്തി മുഖ്യമന്ത്രി സംഘാടകരെ ഞെട്ടിച്ചു

മുഖ്യമന്ത്രിക്ക് ജില്ലയില്‍ തിരക്കിട്ട പരിപാടി. അരമണിക്കൂര്‍ മുമ്പേ എത്തി മുഖ്യമന്ത്രി സംഘാടകരെ ഞെട്ടിച്ചു. ചൊവ്വാഴ്ച രാവിലെ 9.30 ന് സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ Kasaragod, Kerala, news, Cheruvathur, Pinarayi-Vijayan, District, Pinarayi Vijayan's programs schedule
ചെറുവത്തൂര്‍: (www.kasargodvartha.com 31.10.2017) മുഖ്യമന്ത്രിക്ക് ജില്ലയില്‍ തിരക്കിട്ട പരിപാടി. അരമണിക്കൂര്‍ മുമ്പേ എത്തി മുഖ്യമന്ത്രി സംഘാടകരെ ഞെട്ടിച്ചു. ചൊവ്വാഴ്ച രാവിലെ 9.30 ന് സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുട്ടമത്ത് കവിതാ സമാഹാരത്തിന്റെ പ്രദര്‍ശനമാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാവിലെ 9.05 ന് തന്നെ മുഖ്യമന്ത്രി എത്തിയത് സംഘടാകരെ ശരിക്കും ഞെട്ടിച്ചു.

പിണറായിയിലെ വീട്ടില്‍ നിന്നും കാര്‍ മാര്‍ഗമാണ് മുഖ്യമന്ത്രി ജില്ലയിലെത്തിയത്. ഇതിനു ശേഷം വാഹനാപകടത്തില്‍ മരിച്ച ചെറുവത്തൂരിലെ മാധ്യമപ്രവര്‍ത്തകന്‍ പ്രകാശന്‍ കുട്ടമത്തിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അരമണിക്കൂര്‍ കൊണ്ട് തന്നെ ചെറുവത്തൂരിലെ പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി കയ്യൂരിലേക്ക് പോയി. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നിര്‍മിച്ച സ്‌കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഇതിനു ശേഷം 11 മണിയോടെ രാവണേശ്വരത്ത് അഴീക്കോടന്‍ സ്മാരക ക്ലബ് കെട്ടിടത്തിന്റെയും പാര്‍ട്ടി ഓഫീസിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

കാഞ്ഞങ്ങാട് ഗസ്റ്റ്ഹൗസില്‍ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ചിറ്റാരിക്കാലില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസ് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. 4.30 ന് നീലേശ്വരത്ത് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച ശേഷം കാര്‍ മാര്‍ഗം കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് പോകു. രാത്രി 10.50 നുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, Pinarayi-Vijayan, District, Pinarayi Vijayan's programs schedule