Join Whatsapp Group. Join now!
Aster MIMS 10/10/2023

എല്ലാ പൊതു വിദ്യാലയങ്ങളേയും മികവിന്റെ കേന്ദ്രമാക്കും: മുഖ്യമന്ത്രി

എല്ലാ പൊതു വിദ്യാലയങ്ങളേയും വിദ്യാര്‍ത്ഥികളെയും ഏത് വികസിത രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളോടുംNews, Kasaragod, Kayyur, Pinarayi-Vijayan, School, Students, MLA, Education, Smart class, District collector,
കയ്യൂര്‍: (www.kasargodvartha.com 31/10/2017) എല്ലാ പൊതു വിദ്യാലയങ്ങളേയും വിദ്യാര്‍ത്ഥികളെയും ഏത് വികസിത രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളോടും തുല്യമായി എത്താന്‍ കഴിയുന്ന വിധം മികവുറ്റതാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ വിദ്യാലയങ്ങളേയും മികവിന്റെ കേന്ദ്രങ്ങളാക്കും.ഇതിനായി പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ നാട്ടുകാര്‍, പി ടി എ, പൂര്‍വ വിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ കുട്ടായി പ്രവര്‍ത്തിക്കണം. അക്കാദമിക നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഹൈടെക് സ്‌കൂള്‍, സ്മാര്‍ട്ട് ക്ലാസ്‌റൂം എന്നിവസജ്ജമാക്കി പണത്തിനും ജാതി മത വ്യത്യാസങ്ങള്‍ക്കും അതീതമായി എല്ലാവര്‍ക്കും മികവുറ്റ വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

News, Kasaragod, Kayyur, Pinarayi-Vijayan, School, Students, MLA, Education, Smart class, District collector, Pinarayi vijayan inaugurated  Kayyur Vocational Higher Secondary School building

എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് പരമാവധി ഒരു കോടി രൂപ വരെ സര്‍ക്കാര്‍ സഹായം ലഭ്യമാക്കും - ശ്രീ നാരായണ ഗുരു പറഞ്ഞതുപോലെ വിദ്യാലയങ്ങളുടെ ഉന്നമനത്തിനാണ് ഇനി പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.എം.രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായി ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ ജില്ലാ പഞ്ചായത്ത് അംഗം പി.സി.സുബൈദ, ബ്ലേക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജാനകി, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശകുന്തള നബാസ് എ ജി എം ജ്യോതിസ് ജഗന്നാഥ് ഡിഡിഇ ഗിരീഷ് ചോലയില്‍ എം ഉബൈദുള്ള മുന്‍ എം എല്‍ എ മാരായ കെ.കുഞ്ഞിരാമന്‍, കെ.പി.സതീഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുമിത്ര യു ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ ഷീന, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി.വത്സലന്‍ വൈഎംസി ചന്ദ്രശേഖരന്‍, പി എ നായര്‍, ടി പി അബ്ദുള്‍ സലാം ഹാജി, കെ വി കൃ ഷണന്‍ മാസ്റ്റര്‍ പി.വി.രാമചന്ദ്രന്‍ നായര്‍, പി ടി എ പ്രസിഡണ്ട് ടി.വി.രവീന്ദ്രന്‍ പ്രിന്‍സിപ്പാള്‍ വി.എം.വേണുഗോപാലന്‍, ഹെഡ്മാസ്റ്റര്‍ കെ.വി.പുരുഷോത്തമന്‍ ഹയര്‍ സെക്കണ്ടറി അസി. കോര്‍ഡിനേറ്റര്‍ പി.രവീന്ദ്രന്‍, വി എച്ച് എസ് ഇ പ്രിന്‍സിപാള്‍ ഇന്‍ചാര്‍ജ് എം.ഡി.സുജ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ സ്വാഗതവും എം.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. എല്‍ എസ് ജി ഡി എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ കെ.എം.കുഞ്ഞുമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നബാഡ് ആര്‍ ഐ ഡി എഫ് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ 450 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചുവെങ്കിലും കേന്ദ്രം ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kayyur, Pinarayi-Vijayan, School, Students, MLA, Education, Smart class, District collector, Pinarayi vijayan inaugurated  Kayyur Vocational Higher Secondary School building