Join Whatsapp Group. Join now!
Aster MIMS 10/10/2023

പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ആചാരസ്ഥാനികന്‍ ഗംഗാധരന്‍ നാലിറ്റുകാരന്‍ ഇനി ഓര്‍മ്മ

പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ദേവതാ സങ്കല്‍പ്പമായ കണ്ഠകര്‍ണ്ണന്റെ നാലിറ്റുകാരന്‍ സ്ഥാനം News, Palakunnu, Kasaragod, Obituary, Temple,
പാലക്കുന്ന്:(www.kasargodvartha.com 26/10/2017) പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ദേവതാ സങ്കല്‍പ്പമായ കണ്ഠകര്‍ണ്ണന്റെ നാലിറ്റുകാരന്‍ സ്ഥാനം അലങ്കരിക്കുന്ന കിഴക്ക് വീട് തറവാട്ടിലെ ഗംഗാധരന്‍ നാലിറ്റുകാരന്‍(60) നിര്യാതനായി. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. 2000 മാര്‍ച് മൂന്നിനാണ് അദ്ദേഹം ക്ഷേത്ര സ്ഥാനികനായി ആചാരമേറ്റത്. രാമന്‍ നാലിട്ടുകാരന്റെ മരണത്തോടെ വന്ന ഒഴിവിലേക്ക് കിഴക്കേവീട് പ്രതിനിധിയായാണ് അദ്ദേഹം സ്ഥാനാരോഹിതനായത്.

കഴകത്തെ കുറിച്ചും തീയ്യസമുദായത്തെ കുറിച്ചും പരാമര്‍ശിക്കുന്ന 'കഴകം', 'ശ്രീ കുറുമ്പഭഗവതി' തുടങ്ങിയ പുസ്തകങ്ങള്‍ക്കു പുറമെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടനവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചുണ്ട്.

News, Palakunnu, Kasaragod, Obituary, Temple, Palakunnu Gangadaran Nalittukaran Passes Away

ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും സ്ഥാനികരത്നം പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. സംസ്‌ക്കാരം തറവാട്ട് ശ്മശാനത്തില്‍ നടന്നു.

ഭാര്യ ലളിത. മക്കള്‍ ഗിരിഷന്‍, ഹരീശന്‍, മധുസുതന്‍, ഗോഗുല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Palakunnu, Kasaragod, Obituary, Temple, Palakunnu Gangadaran Nalittukaran Passes Away