Join Whatsapp Group. Join now!
Aster MIMS 10/10/2023

കെപിസിസി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി; പടയൊരുക്കം വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് പി. ഗംഗാധരന്‍ നായര്‍ വിട്ടുനിന്നു, ഡിസിസി പ്രസിഡണ്ടും എത്തിയില്ല

കാസര്‍കോട് ജില്ലയില്‍ നിന്നുള്ള കെപിസിസി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ഗംഗാധരന്‍ നായര്‍ പടയൊരുക്കം വാര്‍ത്താ Kasaragod, Kerala, news, Press meet, UDF, KPCC, P. Gangadharan Nair not participated in Padayorukkam Press meet
കാസര്‍കോട്: (www.kasargodvartha.com 30.10.2017) കാസര്‍കോട് ജില്ലയില്‍ നിന്നുള്ള കെപിസിസി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ഗംഗാധരന്‍ നായര്‍ പടയൊരുക്കം വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നു. തിങ്കളാഴ്ച രാവിലെ കാസര്‍കോട് പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്നാണ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കൂടിയായ പി. ഗംഗാധരന്‍ നായര്‍ വിട്ടുനിന്നത്. അതേസമയം ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലും വാര്‍ത്താ സമ്മേളനത്തിന് എത്തിയില്ല.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നവംബര്‍ ഒന്നിന് ഉപ്പളയില്‍ നിന്നും ആരംഭിക്കുന്ന പടയൊരുക്കത്തെ കുറിച്ച് വിശദീകരിക്കുന്നതിനാണ് യുഡിഎഫ് ജില്ലാ നേതൃത്വം കാസര്‍കോട്ട് വാര്‍ത്താ സമ്മേളനം വിളിച്ചത്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, കെപിസിസി സെക്രട്ടറി കെ. നീലകണ്ഠന്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, ആര്‍എസ്പി നേതാവ് കരിവെള്ളൂര്‍ വിജയന്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. യുഡിഎഫിന്റെ കണ്‍വീനര്‍ എന്ന നിലയില്‍ പി. ഗംഗാധരന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ കെപിസിസി പട്ടികയില്‍ തഴഞ്ഞതിലുള്ള അമര്‍ഷമാണ് ഗംഗാധരന്‍ നായര്‍ മാറിനില്‍ക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗംഗാധരന്‍ നായരെയും ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ മകള്‍ ധന്യസുരേഷിനെയും കെപിസിസി പട്ടികയില്‍ നിന്നും ഒഴിവാക്കിയ നടപടി എ ഗ്രൂപ്പില്‍ പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി പാര്‍ട്ടി പരിപാടികളുമായി ഗംഗാധരന്‍ നായര്‍ നിസഹകരണവും പുലര്‍ത്തുന്നുണ്ട്.

നവംബര്‍ ഒന്നിന് വൈകുന്നേരം നാലു മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയാണ് പടയൊരുക്കം ഉദ്ഘാടനം ചെയ്യുന്നത്. ഈ പരിപാടിയില്‍ നിന്നും ഗംഗാധരന്‍ നായര്‍ മാറിനില്‍ക്കുമെന്നാണ് വിവരം.
Kasaragod, Kerala, news, Press meet, UDF, KPCC, P. Gangadharan Nair not participated in Padayorukkam Press meet

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Press meet, UDF, KPCC, P. Gangadharan Nair not participated in Padayorukkam Press meet