Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓമന, ലോകത്തെ ഞെട്ടിച്ച ലേഡികില്ലര്‍, കോളിളക്കം സൃഷ്ടിച്ച കൊലപാതകം ബിബിസി ഉള്‍പെടെയുള്ള മാധ്യമങ്ങളിലും വാര്‍ത്തയായി

1998 ജൂലൈ 11 ന് നടന്ന ലോകത്തെ ഞെട്ടിച്ച അരുംകൊല ലോക മാധ്യമങ്ങളില്‍ പോലും നിറഞ്ഞുനിന്നു. പയ്യന്നൂര്‍ സ്വദേശിനിയായ വനിതാ ഡോക്ടര്‍ ഓമനയായിരുന്നുKerala, news, Top-Headlines, payyannur, kasaragod, Murder-case, Omana, The Lady killer
പയ്യന്നൂര്‍: (www.kasargodvartha.com 26.10.2017) 1998 ജൂലൈ 11 ന് നടന്ന ലോകത്തെ ഞെട്ടിച്ച അരുംകൊല ലോക മാധ്യമങ്ങളില്‍ പോലും നിറഞ്ഞുനിന്നു. പയ്യന്നൂര്‍ സ്വദേശിനിയായ വനിതാ ഡോക്ടര്‍ ഓമനയായിരുന്നു കേസിലെ പ്രതി. ഈ കേസില്‍ 2001 ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോ ഓമമയെ പിന്നീട് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് മലേഷ്യന്‍ ഹൈക്കമ്മീഷന്‍ ഒരു സ്ത്രീ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയതായും ഇവര്‍ മാലയാളിയാണെന്ന് സംശയിക്കുന്നതായും കാണിച്ച് മലയാളത്തിലെ പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കിയത്.

ഇതോടെ മരിച്ചത് ഡോ. ഓമനയാണെന്ന സംശയം ബലപ്പെട്ടു. ഇതേകുറിച്ച് അന്വേഷിക്കുന്നതിനായി തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാല്‍ ഓമനയുടെ ഭര്‍ത്താവായ ഡോ. രാധാകൃഷ്ണനെയും മകളെയും സഹോദരങ്ങളെയും സമീപിച്ചപ്പോള്‍ മരിച്ചത് ഓമനയാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടു. ചിത്രത്തിന് ഓമനയുമായി സാമ്യമുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതായി തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാല്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

അന്നത്തെ കാലത്ത് ഇത്രയും ക്രൂരമായ ഒരു കൊലപാതകം കേട്ടുകേള്‍വി പോലുമുണ്ടായിരുന്നില്ല. പ്രതിയായിട്ടുള്ളത് ഒരു വനിതാ ഡോക്ടറാണെന്നുള്ളതും ലോകമാധ്യമങ്ങളില്‍ വാര്‍ത്ത നിറയാന്‍ കാരണമായി. ബിബിസി ഉള്‍പെടെയുള്ള പല മാധ്യമങ്ങളും ഈ കൊലപാതക വാര്‍ത്ത വന്‍ പ്രാധാന്യത്തോടെയാണ് നല്‍കിയത്. കരാറുകാരനും കാമുകനുമായ പയ്യന്നൂരിലെ മുരളീധരനെ (45)യാണ് ഓമന വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയത്.


ഊട്ടി റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയിലും പിന്നീട് ലോഡ്ജിലും വെച്ച് നടന്ന കൃത്യം ഒരു ഡോക്ടറുടെ ശാസ്ത്രീയമായ കൊലപാതകമായാണ് വിലയിരുത്തിയത്. കൊലയ്ക്ക് മുമ്പ് മുരളീധരനെ വിഷം കുത്തിവെച്ചതായി പോലീസ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രക്തം കട്ട പിടിക്കുന്നതിനുള്ള മരുന്ന് കൂടി കുത്തിവെച്ചാണ് മുരളീധരന്റെ മൃതദേഹം ഒരു സ്യൂട്ട് കേസിലാക്കാന്‍ പറ്റിന്ന രീതിയില്‍ വെട്ടിനുറുക്കിയത്. പിന്നീട് സ്യൂട്ട് കേസ് കൊടയ്ക്കനാലിലെ അഗാതമായ കൊക്കയിലേക്ക് വലിച്ചെറിയാന്‍ ടാക്‌സി കാറില്‍ കൊണ്ടുപോകുന്നതിനിടെ സ്യൂട്ട് കേസില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ ടാക്‌സി ഡ്രൈവര്‍ക്ക് സംശയമുണ്ടാവുകയും ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിനു മുന്നില്‍ കാര്‍ നിര്‍ത്തി പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

ഡോക്ടര്‍ ഓമനയ്ക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ഉണ്ടായിരുന്നില്ല. പിന്നീട് പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ ഓമന വെളിപ്പെടുത്തിയത് ക്രൂരമായി ആ കൊലപാതകത്തിന്റെ രീതിയായിരുന്നു. ഒത്ത ശരീരവും വണ്ണവുമുണ്ടായിരുന്ന മുരളീധരന്‍ തന്നില്‍ നിന്നും അകലുന്നുവെന്ന തോന്നലായിരുന്നു ക്രൂരകൊലപാതകത്തില്‍ കലാശിച്ചത്. മുരളീധരനെ ഊട്ടിയിലേക്ക് വിളിച്ചുവരുത്തുകയും മലേഷ്യയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഓമന അവിടെയെത്തുകയുമായിരുന്നു. പിന്നീടാണ് സൗഹൃദത്തില്‍ മയക്കി മുരളീധരനെ വിശ്രമമുറിയിലേക്കും പിന്നീട് ലോഡ്ജിലേക്കുമെത്തിച്ചത്.

കേരളത്തെ നടുക്കിയ ഈ കൊലപാതകം മാസങ്ങളോളം മാധ്യമങ്ങളില്‍ കത്തിനിന്നിരുന്നു. ഒരുപാട് കഥകളായിരുന്നു ഓമനയുടേതായി അന്ന് പുറത്തുവിട്ടത്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഓമനയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസും ഇന്റര്‍പോളും വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഓമനയെ കണ്ടെത്താന്‍ റെഡ് കോര്‍ണറും പുറപ്പെടുവിച്ചിരുന്നു. ഭര്‍ത്താവുമായി അകന്ന ശേഷമായിരുന്നു ഓമന കാമുകനായ മുരളീധരനുമായി ബന്ധം സ്ഥാപിച്ചത്. ഓമന മലേഷ്യയിലേക്ക് ജോലിക്കുപോയത് മുരളീധരന് ഇഷ്ടമായിരുന്നില്ല. ഇതിന്റെ പേരില്‍ ഓമനയെ കൈയ്യൊഴിയാന്‍ തുനിഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് തമിഴ്‌നാട് പോലീസിന്റെ റിപോര്‍ട്ട്.

Kerala, news, Top-Headlines, payyannur, kasaragod, Murder-case, Omana, The Lady killer

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, payyannur, kasaragod, Murder-case, Omana, The Lady killer