Join Whatsapp Group. Join now!
Aster MIMS 10/10/2023

വൃദ്ധന്‍ കശുമാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

വൃദ്ധനെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് മാന്‍ കടവത്ത് വീട്ടില്‍ രാജനെ (70)യാണ് വീടിന് തൊട്ടടുത്ത കശുമാവിന്‍ പറമ്പില്‍ തൂങ്ങിമരിച്ച നിKasaragod, Kerala, news, Hanged, Death, Old age man found dead hanged
ചെറുവത്തൂര്‍: (www.kasargodvartha.com 12.10.2017) വൃദ്ധനെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് മാന്‍ കടവത്ത് വീട്ടില്‍ രാജനെ (70)യാണ് വീടിന് തൊട്ടടുത്ത കശുമാവിന്‍ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ രാജനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് വഴിയാത്രക്കാര്‍ രാജനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മാനസിക വിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. വീട്ടുകാരുടെ പരാതിയില്‍ ചന്തേര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഭാര്യ ഓമന. മക്കള്‍: ഓമനക്കുട്ടന്‍, സുനില്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Hanged, Death, Old age man found dead hanged