Join Whatsapp Group. Join now!
Aster MIMS 10/10/2023

മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ നീക്കം; എന്തുവിലകൊടുത്തും തടയുമെന്ന് നാട്ടുകാര്‍

കുണിയ കൊമ്പങ്ങാനത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. കോടതി അനുമതിയോടെയാണ് ടവര്‍ സ്ഥാപിക്കുന്നതെന്നാണ് കമ്പനിയുടെ വാദം Kuniya, Kasaragod, News, Natives, Mobile Tower, Protest, Police, Natives against Mobile tower.
കുണിയ: (www.kasargodvartha.com 22.10.2017) കുണിയ കൊമ്പങ്ങാനത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. കോടതി അനുമതിയോടെയാണ് ടവര്‍ സ്ഥാപിക്കുന്നതെന്നാണ് കമ്പനിയുടെ വാദം. എന്നാല്‍ ഇതുസംബന്ധിച്ച വ്യക്തമായ വിവരം നാട്ടുകാരെ അറിയിച്ചിട്ടില്ല. തിങ്കളാഴ്ച പോലീസ് സുരക്ഷയോടെ ടവര്‍ നിര്‍മാണം ആരംഭിക്കുമെന്നാണ് നാട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ്.

ഒരു വര്‍ഷം മുമ്പാണ് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ടവര്‍ നിര്‍മിക്കാനുള്ള നീക്കം ആരംഭിച്ചത്. നാട്ടുകാര്‍ ശക്തമായി രംഗത്തുവന്നതോടെ മാസങ്ങള്‍ക്ക് മുമ്പ് കമ്പനി നിര്‍മാണം നിര്‍ത്തിവെച്ചു. ഇതിന് ശേഷം കോടതിയുടെ അനുമതി ലഭിച്ചുവെന്നും, കലക്ടറുടെ അനുകൂല റിപോര്‍ട്ട് ഉണ്ടെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്. പഞ്ചായത്ത് നേരത്തെ തന്നെ നിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നു.

ടവര്‍ സ്ഥാപിക്കുന്നതിന് 10 അടി അകത്തില്‍ വരെ വീടുകള്‍ ഉണ്ട്. വേണ്ടത്ര പഠനം നടത്താതെയാണ് ഇവിടെ ടവര്‍ സ്ഥാപിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. എന്തുവില കൊടുത്തും ടവര്‍ നിര്‍മാണം തടയാനാണ് നാട്ടുകാരുടെ തീരുമാനം.
Natives against Mobile tower

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kuniya, Kasaragod, News, Natives, Mobile Tower, Protest, Police, Natives against Mobile tower, Natives against Mobile tower.