Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍

യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍. കുമ്പള ബാദൂരിലെ പത്മനാഭയുടെ ഭാര്യയും ചൗക്കി Kasaragod, Kumbala, Death, Investigation, Deadbody, Hospital, Police, Postmortem, News,
കുമ്പള (www.kasargodvartha.com 18/10/2017) യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍. കുമ്പള ബാദൂരിലെ പത്മനാഭയുടെ ഭാര്യയും ചൗക്കി ഷിറിബാഗിലുവിലെ കൃഷ്ണന്‍-ഹേമലത ദമ്പതികളുടെ മകളുമായ ശ്രുതി(28), ഏഴുമാസം പ്രായമുള്ള മകന്‍ ആയുഷ് എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീടിന് സമീപത്തെ തോട്ടത്തിലുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി ശ്രുതി ഭക്ഷണം കഴിച്ച ശേഷം കുഞ്ഞിനൊപ്പം കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ ശ്രുതിയെയും കുഞ്ഞിനെയും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശ്രുതിയുടെ ഭര്‍ത്താവ് പത്മനാഭ മരമില്ലില്‍ ജീവനക്കാരനാണ്.


കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ രണ്ടുമാസം മുമ്പ് മംഗളൂരു ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം ശ്രുതി കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിന് ഹൃദ്രോഗം ബാധിച്ചതിലെ വിഷമം മൂലം ശ്രുതി കുഞ്ഞിനെയും കൊണ്ട് കുളത്തില്‍ ചാടി ജീവനൊടുക്കിയതാകാമെന്നാണ് കരുതുന്നത്. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kumbala, Death, Investigation, Deadbody, Hospital, Police, Postmortem, News, Mother and baby found dead in well.