Join Whatsapp Group. Join now!
Aster MIMS 10/10/2023

ഈ ഗ്രാമത്തില്‍ ജനിച്ചത് എല്ലാവരും ജനുവരി ഒന്നിന്! വല്യുമ്മയുടെ പ്രായം 22, ചെറുമകന് 60!

ഈ ഗ്രാമത്തില്‍ ജനിച്ചത് എല്ലാവരും ജനുവരി ഒന്നിന്. സംഭവം മറ്റൊന്നുമല്ല, ആധാര്‍ കാര്‍ഡാണ് News, Aadhar Card, National, Mistakes in Aadhar Cards in Haridwar.
ഡെറാഡൂണ്‍: (www.kasargodvartha.com 28.10.2017) ഈ ഗ്രാമത്തില്‍ ജനിച്ചത് എല്ലാവരും ജനുവരി ഒന്നിന്. സംഭവം മറ്റൊന്നുമല്ല, ആധാര്‍ കാര്‍ഡാണ് പണിപറ്റിച്ചത്. ഹരിദ്വാറിനടുത്ത ഗൈന്ധി ഖട്ട ഗ്രാമ വാസികളുടെ ആധാര്‍ കാര്‍ഡിലാണ് വമ്പന്‍ തെറ്റ് പറ്റിയിരിക്കുന്നത്. ഇവിടുത്തെ 800 കുടുംബങ്ങളുടെയും ആധാര്‍ കാര്‍ഡില്‍ ജനുവരി ഒന്ന് എന്നാണ് ജനന തീയതിയായി പ്രിന്റ് ചെയ്തിരിക്കുന്നത്.

News, Aadhar Card, National, Mistakes in Aadhar Cards in Haridwar.


ആധാര്‍ എന്റോള്‍മെന്റ് സേവനം നല്‍കിയ സ്വകാര്യ ഏജന്‍സിക്ക് പറ്റിയ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചത്. ജനനതീയതിയില്‍ മാത്രമല്ല മറ്റു വിവരങ്ങള്‍ക്ക് വമ്പന്‍ തെറ്റുകളാണുണ്ടായിരിക്കുന്നത്. വല്യുമ്മയുടെ പ്രായം 22 ഉം ചെറുമകന് 60 ഉം പ്രായം രേഖപ്പെടുത്തിയ സംഭവവും പരാതിയാല്‍ ലഭിച്ചിട്ടുണ്ട്. ആധാറിലെ തെറ്റുകള്‍ തങ്ങള്‍ക്ക് സാമൂഹിക ക്ഷേമപദ്ധതികളുടെ സേവനം ലഭിക്കുന്നതിന് തടസ്സമാകുമോ എന്ന ആശങ്കയിലാണ് ഗ്രാമവാസികളിപ്പോള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Aadhar Card, National, Mistakes in Aadhar Cards in Haridwar.