Join Whatsapp Group. Join now!
Aster MIMS 10/10/2023

അഞ്ച് ദിവസം മുമ്പ് കാണാതായ തെങ്ങുകയറ്റത്തൊഴിലാളിയെ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അഞ്ചു ദിവസം മുമ്പ് കാണാതായ തെങ്ങു കയറ്റത്തൊഴിലാളിയെ പുഴയോരത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് നമ്പ്യാര്‍ക്കാല്‍ കാവുംതല വീട്ടിലെ കെ പ്രകാശന്‍ മൂലപ്പള്ളി (44) Nileshwaram, Missing, Death, Obituary, Kanhangad, Kasaragod, Police, Complaint, Investigation, K Prakashan Moolappally
നീലേശ്വരം: (www.kasargodvartha.com 16.10.2017) അഞ്ചു ദിവസം മുമ്പ് കാണാതായ തെങ്ങു കയറ്റത്തൊഴിലാളിയെ പുഴയോരത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് നമ്പ്യാര്‍ക്കാല്‍ കാവുംതല വീട്ടിലെ കെ പ്രകാശന്‍ മൂലപ്പള്ളി (44) യെയാണ് തിങ്കളാഴ്ച ഉച്ചയോടെ മൂലപ്പള്ളി റെയില്‍വേ പാലത്തിനു സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടത്.

കഴിഞ്ഞ 12 ന് ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ പ്രകാശന്‍ തിരിച്ചുവന്നില്ലെന്നു കാണിച്ചു അനുജന്‍ സതീശന്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസ് എടുത്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് മൃതദേഹം കണ്ടത്. കെ കുഞ്ഞിരാമന്‍ - മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ജയ. മക്കള്‍: പ്രജീഷ്, പ്രജീഷ. സഹോദരങ്ങള്‍: ശ്രീലത, ദിനേശന്‍, രമണി, ബേബി, സതീശന്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Missing, Death, Obituary, Kanhangad, Kasaragod, Police, Complaint, Investigation, K Prakashan Moolappally.