Join Whatsapp Group. Join now!
Aster MIMS 10/10/2023

വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മാധ്യമപ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു

വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മാധ്യമപ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു. അഡ്വ. ബി സന്തോഷ്‌കുമാറിന്റെ കെഎല്‍ 59 ക്യു 2184 നമ്പര്‍ ആക്ടിവ സ്‌കൂട്ടറാണ് അജ്ഞാKasaragod, Kerala, news, payyannur, Media worker, Scooter, fire, Media person's Scooter set fire
പയ്യന്നൂര്‍: (www.kasargodvartha.com 21.10.2017) വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മാധ്യമപ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു. അഡ്വ. ബി സന്തോഷ്‌കുമാറിന്റെ കെഎല്‍ 59 ക്യു 2184 നമ്പര്‍ ആക്ടിവ സ്‌കൂട്ടറാണ് അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചത്. മുകുന്ദ ആശുപത്രിക്ക് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു സ്‌കൂട്ടര്‍. വീടിന്റെ ഒരു ഭാഗത്തേക്കും തീ ആളിപ്പടര്‍ന്നു.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, payyannur, Media worker, Scooter, fire, Media person's Scooter set fire