Join Whatsapp Group. Join now!
Aster MIMS 10/10/2023

സഅദിയ വിദ്യാര്‍ത്ഥിയുടെ അപകട മരണം നാടിന്റെ തേങ്ങലായി

ദേളി സഅദിയ ദഅ്‌വ കോളജിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയും തളിപ്പറമ്പ് വളക്കൈ മുഹമ്മദ് ഷാഫി - ഖദീജ ദമ്പതികളുടെ മകനുമായ മര്‍സൂഖി(16)ന്റെ അപകട മരണം നാടിന്റെ Kasaragod, Student, Death, News, Jamia-Sa-adiya-Arabiya, Melparamba, Marsooq
കാസര്‍കോട്: (www.kasargodvartha.com 13.10.2017) ദേളി സഅദിയ ദഅ്‌വ കോളജിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയും തളിപ്പറമ്പ് വളക്കൈ മുഹമ്മദ് ഷാഫി - ഖദീജ ദമ്പതികളുടെ മകനുമായ മര്‍സൂഖി(16)ന്റെ അപകട മരണം നാടിന്റെ തേങ്ങലായി. പഠനത്തില്‍ മികവ് തെളിയിച്ചിരുന്ന മര്‍സൂഖിന് കലയിലും സാഹിത്യത്തിലുമെല്ലാം അഭിരുചിയുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസത്തിലും മതവിദ്യാഭ്യാസത്തിലും അഗാധമായ പാടവമുണ്ടായിരുന്ന മര്‍സൂഖിന്റെ വേര്‍പാട് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും താങ്ങാവുന്നതിന് അപ്പുറമാണ്.

മര്‍സൂഖിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുവന്നപ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം ആശുപത്രിയിലെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സഅദിയയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഒരുനോക്കുകാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു. സഹപാഠികളില്‍ പലരും ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞു. എല്ലാവരോടും ഹൃദ്യമായി ഇടപഴകിയിരുന്ന കുട്ടി കൂടിയായിരുന്നു മര്‍സൂഖ്. വെള്ളിയാഴ്ച പുലര്‍ച്ചെ മേല്‍പറമ്പ് ഒറവങ്കരയിലുണ്ടായ സ്‌കൂട്ടര്‍ അപകടത്തിലാണ് മരണപ്പെട്ടത്. മഹ്‌റൂഫ ഏക സഹോദരിയാണ്.


സഅദിയ്യയില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സെയ്തലവി ബാഖവി, സ്വലാഹുദ്ദീന്‍ അയ്യൂബി ഹമീദ് മൗലവി ആലംപാടി, ലത്വീഫ് സഅദി കൊട്ടില, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, സയ്യിദ് ഹിബത്തുല്ല തങ്ങള്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കുണിയ അഹ് മദ് മൗലവി, ആബിദ് സഖാഫി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി, മുല്ലച്ചേരി അബ്ദുര്‍ റഹ് മാന്‍ ഹാജി, റസാഖ് ഹാജി മേല്‍പറമ്പ്, അബ്ദുല്ല കീഴൂര്‍, കെ എച്ച് മുഹമ്മദ് മുസ്തഫ, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ മയ്യത്ത് നിസ്‌കാരത്തില്‍ സംബന്ധിച്ചു.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കെ കുഞ്ഞിരാമന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി ഡി കബീര്‍, അബ്ദുല്ലത്വീഫ്, അഷ്‌റഫ് എടനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അബ്ദുല്ല കീഴൂര്‍ തുടങ്ങിയവര്‍ മോര്‍ച്ചറിയിലെത്തി.


Related News: 

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Student, Death, News, Jamia-Sa-adiya-Arabiya, Melparamba, Marsooq.