Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുരിതം മാത്രം! പൊട്ടിപ്പൊളിഞ്ഞ സ്ലാബില്‍ കുടുങ്ങി കാലൊടിഞ്ഞു; ആശുപത്രിയിലെത്തിയപ്പോള്‍ കിടത്തി ചികിത്സ നിഷേധിച്ചു, ഭാര്യയും മക്കളും തിരിഞ്ഞുനോക്കാതെ അനാഥനെപോലെ കുഞ്ഞിരാമന്‍ ആശുപത്രി വരാന്തയില്‍

പൊട്ടിയ സ്ലാബില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കാലൊടിഞ്ഞ അംഗപരിമിതന് ആശുപത്രിയില് കിടത്തി ചികിത്സ നിഷേധിച്ചു. കാറഡുക്കയിലെ മാലിങ്കുനായരുടെ മകന്‍ കെ. കുഞ്ഞിരാ
കാസര്‍കോട്: (www.kasargodvartha.com 30.10.2017) പൊട്ടിയ സ്ലാബില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കാലൊടിഞ്ഞ അംഗപരിമിതന് ആശുപത്രിയില് കിടത്തി ചികിത്സ നിഷേധിച്ചു. കാറഡുക്കയിലെ മാലിങ്കുനായരുടെ മകന്‍ കെ. കുഞ്ഞിരാമനാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് വരാന്തയില്‍ കഴിഞ്ഞുകൂടുന്നത്.

10 ദിവസം മുമ്പ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലൂടെ നടന്നുപോകുമ്പോഴാണ് കുഞ്ഞിരാമന്‍ പൊട്ടിയ സ്ലാബിലേക്ക് കാല്‍ വഴുതി വീണത്. ഇതേ തുടര്‍ന്ന് കാലൊടിഞ്ഞ കുഞ്ഞിരാമനെ അരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Kasaragod, Kerala, news, General-hospital, Top-Headlines, Man injured after falling in broken slab, Bed treatment denied in General Hospital.

ആശുപത്രിയിലെത്തിച്ചവര്‍ പിന്നീട് തിരിച്ചുപോവുകയും ചെയ്തു. എന്നാല്‍ കൂടെ ആരും ഇല്ലാത്തതിനാല്‍ കിടത്തി ചികിത്സിക്കാനാകില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. ഇതേതുടര്‍ന്ന് കുഞ്ഞിരാമന്‍ ആശുപത്രി വരാന്തയില്‍ കഴിയുകയായിരുന്നു.

പോളിയോ ബാധിച്ചതിനാല്‍ ഇടതുകാല്‍ തളര്‍ന്ന കുഞ്ഞിരാമന് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ സാധിക്കില്ല. ഭാര്യയും രണ്ടു പെണ്‍മക്കളും കുഞ്ഞിരാമനുണ്ടെങ്കിലും ഇവരാരും തിരിഞ്ഞുനോക്കുന്നില്ല. അടക്ക പൊതിച്ചുള്ള ജോലി ചെയ്താണ് കുഞ്ഞിരാമന്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. ഒരു കാലൊടിഞ്ഞതോടെ അതും വഴിമുട്ടിയിരിക്കുകയാണ്. കുഞ്ഞിരാമന്റെ ദയനീയാവസ്ഥ കണ്ട് മനസലിയുന്നവരും പോലീസും ഇടയ്ക്കിടയ്ക്ക് ചായയും ഭക്ഷണവും നല്‍കുന്നുണ്ടെങ്കിലും ഇതൊക്കെ കഴിക്കാന്‍ ഇദ്ദേഹം വിസമ്മതിക്കുന്നു. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പോകാന്‍ കഴിയാത്തതിനാലാണ് ചായയും ഭക്ഷണവും പലപ്പോഴും വേണ്ടെന്ന് വെക്കുന്നത്.

തന്റെ പേരില്‍ 10 സെന്റ് സ്ഥലമുണ്ടെന്നും അത് വില്‍പന നടത്താന്‍ ആരെങ്കിലും സഹായിച്ചെങ്കില്‍ ആ പണം കൊണ്ട് ചികിത്സ തുടരാമായിരുന്നുവെന്നും കുഞ്ഞിരാമന്‍ പറയുന്നു.

Keywords: Kasaragod, Kerala, news, General-hospital, Top-Headlines, Man injured after falling in broken slab, Bed treatment denied in General Hospital.