അംഗഡിമുഗര്‍: (www.kasargodvartha.com 11.10.2017) ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. അംഗഡിമുഗര്‍ ചേവയിലെ സി.എച്ച്. അബ്ദുല്ല (68)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ദേലംപാടിയിലാണ് അപകടമുണ്ടായത്. ഭാര്യാ സഹോദരന്‍ മുഹമ്മദ് ഷരീഫിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ എതിരെ നിന്നും വരികയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അപകടത്തില്‍ ഷരീഫ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരനായിരുന്ന മൊയ്തീന്‍ സഖാഫിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബീഫാത്വിമയാണ് അബ്ദുല്ലയുടെ ഭാര്യ. മക്കള്‍: നാസര്‍, സമീറ. മരുമക്കള്‍: സഫിയ, മന്‍സൂര്‍. സഹോദരങ്ങള്‍: ആസ്യുമ്മ, മറിയുമ്മ, അബ്ദുല്‍ ഖാദര്‍, മൂസക്കുഞ്ഞി, പരേതനായ ഹമീദ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Treatment, Injured, Bike, Man dies after accident injury