മലപ്പുറം: (www.kasargodvartha.com 28.10.2017) മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് നവംബര്‍ 30 ന് അടച്ചുപൂട്ടുമെന്ന് റിപോര്‍ട്ട്. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസുമായി ലയിപ്പിച്ച ശേഷമാണ് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനൊരുങ്ങിയിരിക്കുന്നത്. കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രവാസികളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
2006 ലാണ് മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. ഉദ്യോഗസ്ഥന്മാരുടെ എണ്ണം കൂടുതലാണെന്നും പാസ്‌പോര്‍ട്ട് ഓഫീസ് നഷ്ടത്തിലാണെന്നും പറഞ്ഞാണ് കേന്ദ്രം പാസ്‌പോര്‍ട്ട് ഓഫീസിന് പൂട്ടിടുന്നത്. വാടകകെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഒന്നര ലക്ഷം രൂപയുടെ കെട്ടിടവാടകയും 40,000 രൂപ വൈദ്യുതി ബില്ലടക്കം അഞ്ചു ലക്ഷംരൂപ പ്രതിമാസം വരുന്നത്.
ഇത് അധികമാണെന്നും ചിലവ് കുറക്കുന്നതിന്റെ ഭാഗമായാണ് അടച്ചുപൂട്ടലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. 20,13,392 പാസ്‌പോര്‍ട്ടുകളാണ് ഇതുവരെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലൂടെ നല്‍കിയത്. 2014 ല്‍ മാത്രം 2,42,712 പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തു. നവംബര്‍ 17 വരെ മാത്രമേ ഓഫീസ് പ്രവര്‍ത്തിക്കൂവെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Malappuram, Kerala, News, Natives, Passport office, Closed, Malappuram passport office will be closed on Nov. 30.