Join Whatsapp Group. Join now!
Aster MIMS 10/10/2023

ജീപ്പില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെ ഡ്രൈവര്‍ പിടിയില്‍

ജീപ്പില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെ ഡ്രൈവര്‍ പോലീസ് പിടിയിലായി. ബദിയടുക്ക മൂകംപാറയിലെ മോഹന്‍ കുമാറിനെ (52) യാണ് ബദിയടുക്ക എസ് ഐ കെ പ്രശാന്തിന്റെ Badiyadukka, Crime, Accuse, Arrest, Liquor, News, Police, Kasaragod, Mohan Kumar
ബദിയടുക്ക: (www.kasargodvartha.com 16.10.2017) ജീപ്പില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെ ഡ്രൈവര്‍ പോലീസ് പിടിയിലായി. ബദിയടുക്ക മൂകംപാറയിലെ മോഹന്‍ കുമാറിനെ (52) യാണ് ബദിയടുക്ക എസ് ഐ കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി ഇയാള്‍ പിടിയിലായത്. 180 മില്ലിയുടെ 36 ബോട്ടില്‍ മദ്യം പോലീസ് കണ്ടെടുത്തു. ബദിയടുക്ക ടൗണ്‍ സര്‍ക്കിളിന് സമീപത്തെ സ്റ്റാന്‍ഡില്‍ ജീപ്പ് ഓടിച്ചുവരികയായിരുന്നു മോഹന്‍ കുമാര്‍.

പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ബദിയടുക്കയില്‍ ബീവ്‌റേജസ് ഔട്ട്‌ലെറ്റ് നീങ്ങിയ തോടെ ഇത്തരത്തിലുള്ള മദ്യവില്‍പന വ്യാപകമാണന്ന് നേരത്തെ നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.


Keywords: Badiyadukka, Crime, Accuse, Arrest, Liquor, News, Police, Kasaragod, Mohan Kumar.