പത്തനാപുരം: (www.kasargodvartha.com 21/10/2017) നാടിനെ വിറപ്പിച്ച് പുലിയിറങ്ങി. പിറവന്തൂര്‍ പഞ്ചായത്തിലെ മൈക്കാമൈന്‍ വെരുകുഴിയിലാണ് പുലി കാടിറങ്ങി നാട്ടിലെത്തിയത്. ഇതോടെ വീടിനു പുറത്തിറങ്ങാനാകാതെ ഭയന്നാണ് ഗ്രാമവാസികള്‍ കഴിയുന്നത്. സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ വളര്‍ത്തു മൃഗങ്ങളില്‍ ഒരു പോത്തിനെ പുലി കടിച്ചുകൊന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.
പകല്‍ കാലങ്ങളില്‍ പുലി നാട്ടിലിറങ്ങുന്നത് നാട്ടുകാരില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്. ആഴ്ചകളുടെ വ്യത്യാസത്തില്‍ മൂന്നിലധികം തവണയാണ് ഇവിടെ പുലിയിറങ്ങിയത്. മൈക്കാമൈന്‍, ചണ്ണയ്ക്കാമണ്‍, കടശേരി എന്നിവിടങ്ങളിലും പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കി. പല തവണ വനം വകുപ്പ് അധികൃതരുടെ വാതില്‍ക്കല്‍ പരാതിയുമായി ചെന്നെങ്കിലും അവരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് ഗ്രാമവാസികളുടെ ഭീതി അകറ്റണമെന്നാണ് ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Top-Headlines, Animal, Complaint, Leopard, Buffalo, Pathanapuram, Leopard in Piravanthoor