city-gold-ad-for-blogger

അച്ഛാദിന്‍ വാഗ്ദാനം ചെയ്തവര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു, കേരളത്തില്‍ അമിത്ഷായുടെ വിഘടന രാഷ്ട്രീയം നടക്കില്ല: ഡി. രാജ; എല്‍ഡിഎഫ് ജനജാഗ്രത യാത്രയ്ക്ക് ഉപ്പളയില്‍ ഉജ്വല തുടക്കം

ഉപ്പള: (www.kasargodvartha.com 21.10.2017) അച്ഛാദിന്‍ വാഗ്ദാനം ചെയ്തവര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ ആരോപിച്ചു. എല്‍ഡിഎഫ് ജനജാഗ്രത യാത്ര ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജനരക്ഷാ യാത്ര നടത്തേണ്ടത് ന്യൂനപക്ഷത്തിനും ദളിതനും നേരെ ആക്രമണം നടക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ ലക്ഷ്യങ്ങളുമായാണ് ബിജെപി താജ്മഹലിനെ കാണുന്നത്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പം നില്‍ക്കാതെ മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. കേരളത്തില്‍ അമിത്ഷായുടെ വിഘടന രാഷ്ട്രീയം നടക്കില്ല. കേന്ദ്രത്തില്‍ ബിജെപിയുടെ ജനവിരുദ്ധ ഭരണം ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞു. ദേശീയ താത്പര്യങ്ങള്‍ ബിജെപി ബലികഴിക്കുകയാണ്.

കോണ്‍ഗ്രസ് കേരളത്തിന്റെ രക്ഷയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ ബിജെപിയെയാണ് എതിര്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തെ എതിര്‍ക്കുന്നത് ബിജെപിയെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് രാജ പറഞ്ഞു. ഉപ്പളയില്‍ നിന്നുള്ള യാത്രയില്‍ സത്യന്‍ മൊകേരി (സിപിഐ), പി എം ജോയ് (ജനതാദള്‍ എസ്), പി കെ രാജന്‍ (എന്‍ സി പി), ഇ പി ആര്‍ വേശാല (കോണ്‍ഗ്രസ് എസ്), സ്‌കറിയ തോമസ് (കേരള കോണ്‍ഗ്രസ്) എന്നിവര്‍ അംഗങ്ങളാണ്. 21, 22 തീയ്യതികളിലാണ് യാത്ര ജില്ലയില്‍ പര്യടനം നടത്തുക.

Keywords:  Kasaragod, Kerala, news, Uppala, BJP, LDF Jana Jagratha Yathra started in Uppala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia