Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ പി സി സി പട്ടികയെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു; ലാലിയെയും ഫാത്വിമയെയും കാസര്‍കോട്ടെ പ്രതിനിധികളാക്കാന്‍ നീക്കം

കെ പി സി സി അംഗങ്ങളുടെ പട്ടികയെ ചൊല്ലി കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുറുകുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 11 അംഗ പട്ടിക ഓരോ മണിക്കൂറും ഇടവിട്ട് ഗ്രൂപ്പ് മാനേജര്‍Kasaragod, Kerala, news, Congress, KPCC, Lali and Fathima in KPCC Kasaragod list
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.10.2017) കെ പി സി സി അംഗങ്ങളുടെ പട്ടികയെ ചൊല്ലി കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുറുകുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 11 അംഗ പട്ടിക ഓരോ മണിക്കൂറും ഇടവിട്ട് ഗ്രൂപ്പ് മാനേജര്‍മാര്‍ വെട്ടിനിരത്തുന്നുണ്ട്. 11 അംഗങ്ങളില്‍ എട്ടുപേര്‍ ഐ ഗ്രൂപ്പുകാരും മൂന്നുപേര്‍ എ വിഭാഗക്കാരുമാണ്. ഇതില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് അഡ്വ. കോടോത്ത് ഗോവിന്ദന്‍ നായഎര്‍ കെപിസിസി അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന കാഞ്ഞങ്ങാട്ട് കോടോത്തിന്റെ ഒഴിവില്‍ ജവഹര്‍ ബാലജനവേദി സംസ്ഥാന ചെയര്‍മാനായ ആലപ്പുഴ സ്വദേശി ജി വി ഹരിയുടെ പേരുള്‍പ്പെടുത്തിയത് നേരത്തേ വിവാദമായിരുന്നു.

പട്ടികക്ക് പിറകെ ആവലാതിപ്പട്ടികയും ഡല്‍ഹിയിലെത്തിയപ്പോള്‍ ജി വി ഹരി പുറത്തായി. പകരം കാസര്‍കോട് ജില്ലക്കാരെ തന്നെ പരിഗണിക്കണമെന്ന് ഏ കെ ആന്റണി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് ജില്ലക്കാരായ നേതാക്കളുടെ പേരുകള്‍ മാറിയും മറിഞ്ഞും വന്നു. മഞ്ചേശ്വരത്തു നിന്ന് നിലവിലുള്ള അംഗം പ്രഭാകര ചൗട്ടക്കെതിരെയുള്ള ആക്ഷേപവും ശക്തമായതോടെ മഞ്ചേശ്വരത്തും മാറ്റം വേണമെന്ന നിലവന്നു. കെപിസിസി വൈസ് പ്രസിഡണ്ട് കൊച്ചി സ്വദേശിനിയായ അഡ്വ. ലാലി വിന്‍സെന്റിനെ മഞ്ചേശ്വരത്തും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മലപ്പുറത്തെ അഡ്വ. ഫാത്വിമ റോഷനെ കാഞ്ഞങ്ങാട്ടെയും കെപിസിസി അംഗങ്ങളാക്കാനാണ് ഐ ഗ്രൂപ്പ് തലത്തില്‍ ഇപ്പോള്‍ ധാരണയായിട്ടുള്ളത്.

അഡ്വ. എ സുബ്ബറായി കുമ്പളയിലും ധന്യ സുരേഷ് മുളിയാറില്‍ നിന്നും കെ വി ഗംഗാധരന്‍ നീലേശ്വരത്തു നിന്നും എ ഗ്രൂപ്പിന്റെ പട്ടികയില്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. കാറഡുക്കയില്‍ കെ നീലകണ്ഠന്‍, കാസര്‍കോട്ട് പി എ അഷറഫലി, ഉദുമയില്‍ അഡ്വ. സി കെ ശ്രീധരന്‍, എളേരിയില്‍ കരിമ്പില്‍ കൃഷ്ണന്‍, ബളാലില്‍ കെ കെ നാരായണന്‍, തൃക്കരിപ്പൂരില്‍ കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ഐ ഗ്രൂപ്പ് പട്ടികയിലും നിലയുറപ്പിച്ചിട്ടുണ്ട്.

അതേ സമയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിയുടെയും അന്ത്യശാസനത്തിന് വഴങ്ങി കെപിസിസി അംഗങ്ങളുടെ പട്ടിക പലതവണ തയാറാക്കിയിട്ടും അകത്ത് കടക്കാനായത് അറുപത് കഴിഞ്ഞവര്‍ക്ക് മാത്രം. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച പുതുമുഖ വനിതാ സംവരണത്തിന്റെ പേരില്‍ നേരത്തെ തയാറാക്കിയ പട്ടികയില്‍ നിന്നും മുപ്പതോളം പേരെയാണ് പുതുക്കിയ പട്ടികയില്‍ പെടുത്തിയതെങ്കിലും പ്രായം കൂടിയവര്‍ തള്ളിക്കയറുക തന്നെ ചെയ്തു.

ആകെ അംഗസംഖ്യയായ 282 പേരില്‍ ബഹുഭൂരിപക്ഷവും അറുപത് വയസ് കഴിഞ്ഞവരാണ്. പിന്നീടുളളത് അറുപതിനും അമ്പത് വയസിനുമിടയില്‍ പ്രായമുളളവരാണ്. പുതുമുഖങ്ങള്‍ക്ക് കാര്യമായ അവസരം നല്‍കണമന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍, പല ജില്ലകളിലും പുതുമുഖങ്ങളായി അവതരിപ്പിച്ചിരിക്കുന്നത് അറുപത് വയസിന് മുകളില്‍ പ്രായം ഉളളവരെയാണ്. പഴയ പട്ടികയില്‍ ഇടം കണ്ടെത്തിയ എഴുപത് വയസിന് മുകളില്‍ പ്രായം ഉളളവരെ ഒഴിവാക്കാനുളള ശ്രമം നടന്നുവെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ല.
സമുദായ സംവരണത്തിലും ഹൈക്കമാന്‍ഡ് പിന്തുണയിലും ഗ്രൂപ്പ് അടിസ്ഥാനത്തിലും ഇവരില്‍ പലരും വീണ്ടും അകത്തായി. പുതിയ പട്ടികയില്‍ പട്ടിക ജാതിവര്‍ഗ വിഭാഗത്തില്‍പെട്ട 11 വനിതകളെ വനിതാ പ്രതിനിധ്യം എന്ന പേരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവാക്കളായ മുഴുവന്‍ എംഎല്‍എമാരെയും പട്ടികയില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. യുവാക്കളുടെ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്താനായിരുന്നു കെപിസിസിയുടെ തീരുമാനം. ഇത് പറ്റില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി നിര്‍ദേശം നല്‍കിയതോടെ ഇവരെ കൂടാതെ പത്ത് യുവജനങ്ങള്‍ക്ക് കയറിപ്പറ്റാന്‍ കഴിഞ്ഞു. എന്നാല്‍, നാല്‍പതിനും അമ്പതിനുമിടയില്‍ പ്രായമുളളവരാണ് തഴയപ്പെട്ടവരില്‍ ഏറെയും. യുവജനങ്ങളുടെ പട്ടികയിലും പ്രായമേറിയ ചെറുപ്പക്കാരുടെ ഗണത്തിലും ഇവര്‍ക്ക് ഉള്‍പ്പെടാനായില്ല.
Kasaragod, Kerala, news, Congress, KPCC, Lali and Fathima in KPCC Kasaragod list

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Congress, KPCC, Lali and Fathima in KPCC Kasaragod list