Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസി കേസ് പരിഗണിക്കുന്നത് നവംബര്‍ 9 ലേക്ക് മാറ്റി

ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് എറണാകുളം സിജെഎം കോടതി നവംബര്‍ ഒമ്പതിKasaragod, Kerala, news, Death, CBI, Investigation, C.M Abdulla Maulavi, Khazi case postponed to 9th for consideration
കൊച്ചി: (www.kasargodvartha.com 28.10.2017) ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് എറണാകുളം സിജെഎം കോടതി നവംബര്‍ ഒമ്പതിലേക്ക് മാറ്റി. ശനിയാഴ്ച വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് കോടതി കേസ് മാറ്റിവെച്ചത്. ഇപ്പോഴുണ്ടായിട്ടുള്ള പുതിയ വിവാദങ്ങളുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്നും അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ കോടതി കേസ് മാറ്റിവെച്ചതോടെ വിവാദങ്ങള്‍ അതേപടി തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. സിജെഎം കോടതിയില്‍ ക്രിമിനല്‍ നടപടി 164 പ്രകാരം മൊഴി നല്‍കുന്നതിനായി ഫോണ്‍ സന്ദേശത്തിലൂടെ പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയ ആദൂര്‍ പരപ്പയിലെ അഷ്‌റഫ് മൗലവി അപേക്ഷ നല്‍കിയിരുന്നുവെന്നും ഇത് കോടതി സിബിഐ മുഖാന്തിരം അറിയിക്കണമെന്നാവശ്യപ്പെട്ട് തള്ളുകയായിരുന്നുവെന്നും പിഡിപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സിബിഐക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നുമാണ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി ഡാര്‍വിന്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തിയിരുന്നത്.

കേസില്‍ കക്ഷിചേരുന്നതിനായി ചില സംഘടനകളും കോടതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഖാസിയുടെ മകന്‍ ഷാഫിയുടെ പരാതിയിലാണ് സിബിഐയുടെ രണ്ടാം അന്വേഷണവും നടന്നത്. ഇതിന്റെ റിപോര്‍ട്ട് പരിഗണിക്കുന്നതാണ് കോടതി മാറ്റിവെച്ചിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, CBI, Investigation, C.M Abdulla Maulavi, Khazi case postponed to 9th for consideration