Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസി കേസ്; കാസര്‍കോട്ടെ യുവജന നേതാവിനെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരും: പിഡിപി

ഖാസി കേസുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ യുവജന നേതാവിന് ബന്ധമുണ്ടെന്നും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയോ നുണപരിശോധന നടത്തുകയോ ചെയ്യണKasaragod, Kerala, news, PDP, C.M Abdulla Maulavi, Death, Investigation, Press meet, Khazi case; PDP against Youth leader
കാസര്‍കോട്: (www.kasargodvartha.com 28.10.2017) ഖാസി കേസുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ യുവജന നേതാവിന് ബന്ധമുണ്ടെന്നും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയോ നുണപരിശോധന നടത്തുകയോ ചെയ്യണമെന്ന് പിഡിപി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇയാളെ ചോദ്യം ചെയ്താല്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്റ്റു ചെയ്യാന്‍ സാധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിക്കും. ഈ നേതാവിന്റെ വീട്ടില്‍ 2014 നവംബര്‍ 26ന് വൈകിട്ട് അഞ്ചു മണി മുതല്‍ 6.45 വരെ പ്രതികള്‍ രക്ഷപ്പെടാന്‍ സഹായമഭ്യര്‍ത്ഥിച്ച് ചര്‍ച്ച നടത്തിയിരുന്നു. 

ഖത്തറില്‍ നടന്ന ഹോട്ടല്‍ കൈമാറ്റവും ഹവാല ഇടപാടുകളും അന്തര്‍സംസ്ഥാന കുറ്റവാളികളുടെ ഇടപെടലുകളും ഈ കേസില്‍ ഉണ്ടായിട്ടുണ്ടെന്നും പിഡിപി ആരോപിച്ചു. എന്‍ഐഎ അന്വേഷണമോ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാല്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറുമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ പറഞ്ഞു. 

ശനിയാഴ്ച എറണാകുളം സിജെഎം കോടതിയില്‍ ഖാസി കേസ് പരിഗണിക്കുമ്പോള്‍ പിഡിപി കേസില്‍ കക്ഷി ചേരാന്‍ ഹര്‍ജി ഫയല്‍ ചെയ്യും. ഹര്‍ജി സ്വീകരിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ നിര്‍ണായക തെളിവുകള്‍ കോടതിക്ക് കൈമാറും. കേസുമായി ബന്ധപ്പെട്ട് ഫോണ്‍ സന്ദേശത്തിലൂടെ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ ആദൂര്‍ പരപ്പയിലെ അഷ്‌റഫ് മൗലവി എറണാകുളം സിജെഎം കോടതിയെ സമീപിച്ച് 164 നടപടിക്രമം പ്രകാരം മൊഴി നല്‍കാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ നിലവിലെ അന്വേഷണ ഏജന്‍സിയായ സിബിഐ മുഖേന കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് ഇയാളുടെ അപേക്ഷ തള്ളുകയുമായിരുന്നു. 

ഖാസി കേസില്‍ കാസര്‍കോട്ടെ യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നത് സ്വാഗതാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു. യുവജന നേതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങളെ കുറിച്ച് ഗൗരവത്തോടെ അന്വേഷിക്കുന്നതിനു പകരം ജില്ലാ പോലീസ് ചീഫ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും പിഡിപി കുറ്റപ്പെടുത്തി. സഫിയ കേസില്‍ നടത്തിയതു പോലെ പിഡിപി മരണം വരെ നിരാഹാര സമരം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. 

വാര്‍ത്താ സമ്മേളനത്തില്‍ പിഡിപി സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്‍, ജില്ലാ പ്രസിഡണ്ട് റഷീദ് മുട്ടുന്തല, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, റസാഖ് മൂലിയടുക്കം, റസാഖ് തങ്ങള്‍, ഉബൈദ് എന്നിവര്‍ സംബന്ധിച്ചു.

വീഡിയോ കാണാം

Kasaragod, Kerala, news, PDP, C.M Abdulla Maulavi, Death, Investigation, Press meet, Khazi case; PDP against Youth leader

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, PDP, C.M Abdulla Maulavi, Death, Investigation, Press meet, Khazi case; PDP against Youth leader