Join Whatsapp Group. Join now!
Aster MIMS 10/10/2023

23-ാം വയസില്‍ വീടുവിട്ടു; പിന്നീട് ജീവിതം കാട്ടില്‍, 48 വര്‍ഷമായി കാട്ടില്‍ ജീവിക്കുകയായിരുന്നയാള്‍ മരിച്ചു

48 വര്‍ഷമായി കാട്ടില്‍ ജീവിക്കുകയായിരുന്നയാള്‍ മരിച്ചു. കുടനെകോടി മര്‍ക്കഞ്ചയിലെ Sullia, Kerala, Kasaragod, News, Death, forest, Farmer, Kenchappa Gowda, man who lived for 48 years in forest dies.
സുള്ള്യ: (www.kasargodvartha.com 28.10.2017) 48 വര്‍ഷമായി കാട്ടില്‍ ജീവിക്കുകയായിരുന്നയാള്‍ മരിച്ചു. കുടനെകോടി മര്‍ക്കഞ്ചയിലെ കെഞ്ചപ്പ ഗൗഡ (72) ആണ് മരിച്ചത്. 23-ാം വയസിലാണ് കെഞ്ചപ്പ വീടുവിട്ട് കാട്ടില്‍ ജീവിക്കാന്‍ തുടങ്ങിയത്. വാര്‍ദ്ധക്യാസുഖം മൂലമാണ് അന്ത്യം സംഭവിച്ചത്. കര്‍ഷകനായിരുന്നു. കാട്ടില്‍ കുടില്‍കെട്ടിയാണ് താമസിച്ചുവന്നിരുന്നത്. മുളകൊണ്ട് നിര്‍മിച്ച കട്ടിലില്‍ ഓലകൊണ്ട് നെയ്തുണ്ടാക്കിയ പായയിലായിരുന്നു ഉറക്കം. കാടുകളില്‍ നിന്നും ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും കഴിച്ചാണ് കഴിഞ്ഞിരുന്നത്.

Sullia, Kerala, Kasaragod, News, Death, forest, Farmer, Kenchappa Gowda, man who lived for 48 years in forest dies.


വന്യമൃഗങ്ങളുടെ അക്രമത്തില്‍ നിന്നും മരച്ചില്ലകളും മറ്റും ഉപയോഗിച്ചും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയുമാണ് രക്ഷപ്പെട്ടിരുന്നത്. മുന്‍ ജില്ലാ കമ്മീഷണര്‍ എ.ബി ഇബ്രാഹിമും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കെഞ്ചപ്പ ഇതിന് തയ്യാറായിരുന്നില്ല. തേനും മറ്റും നല്‍കി സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയായിരുന്നു കെഞ്ചപ്പ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sullia, Kerala, Kasaragod, News, Death, forest, Farmer, Kenchappa Gowda, man who lived for 48 years in forest dies.