Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുബൈയില്‍ വര്‍ക്ക് ഷോപ്പ് ഉടമയായ കാസര്‍കോട് സ്വദേശി ലോറിയിടിച്ച് മരിച്ചു

ദുബൈയില്‍ വര്‍ക്ക് ഷോപ്പ് ഉടമയായ കാസര്‍കോട് സ്വദേശി ലോറിയിടിച്ച് മരിച്ചു. പെരുമ്പള ബേനൂരിലെ പുതിയപുര പി. വേണുഗോപാലന്‍ (48) ആണ് മരിച്ചത്. നടന്നുപോKasaragod, Kerala, news, Death, Dubai, Accidental-Death, Kasaragod native dies in accident at Dubai
കാസർകോട്: (www.kasargodvartha.com 29.10.2017) ദുബൈയില്‍ വര്‍ക്ക് ഷോപ്പ് ഉടമയായ കാസര്‍കോട് സ്വദേശി ലോറിയിടിച്ച് മരിച്ചു. പെരുമ്പള ബേനൂരിലെ പുതിയപുര പി. വേണുഗോപാലന്‍ (48) ആണ് മരിച്ചത്. നടന്നുപോകുന്നതിനിടെ വേണുഗോപാലനെ ട്രെയിലര്‍ ലോറിയിടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. വര്‍ക്ക് ഷോപ്പ് പൂട്ടി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു വേണുഗോപാലന്‍.

20 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. ചരക്ക് വാഹനങ്ങളുടെ മെക്കാനിക്കല്‍ ജോലികള്‍ ചെയ്തുവരികയായിരുന്ന വേണുഗോപാലന്‍ പിന്നീട് സ്വന്തമായി വര്‍ക്ക്ഷോപ്പ് ആരംഭിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചുപോയത്. പരേതരായ പുതിയപുര കുഞ്ഞമ്പുനായര്‍- ലീല ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ (പാണൂര്‍). മക്കള്‍: വിഷ്ണുരാജ്, വൈഷ്ണവ്. സഹോദരങ്ങള്‍: പി. ഗോപിനാഥന്‍, പി. മാധവന്‍ (ബാബു), പി. സുരേഷ് കുമാര്‍, സുധ, രാധ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.


Keywords: Kasaragod, Kerala, news, Death, Dubai, Accidental-Death, Kasaragod native dies in accident at Dubai