Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജില്ലാ പഞ്ചായത്ത് കേരളത്തിന് മാതൃകയാകുന്നു

ദേശീയ വികലാംഗ പുനരധിവാസ പദ്ധതി (എന്‍ പി ആര്‍ പി ഡി) പദ്ധതി നടത്തിപ്പിലൂടെ പുതുമകള്‍ നിറഞ്ഞ ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് കേരളത്തിന് Kasaragod, News, District-Panchayath, Kerala, Award, Development Project
കാസര്‍കോട്: (www.kasargodvartha.com 30.10.2017) ദേശീയ വികലാംഗ പുനരധിവാസ പദ്ധതി (എന്‍ പി ആര്‍ പി ഡി) പദ്ധതി നടത്തിപ്പിലൂടെ പുതുമകള്‍ നിറഞ്ഞ ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് കേരളത്തിന് തന്നെ മാതൃകയാകുന്നു. ജില്ലയില്‍ മാത്രം നടപ്പിലാക്കുന്ന വൈകല്യ സൗഹൃദ ഭവന പദ്ധതി, അന്ധരായവര്‍ക്ക് വായനയുടെ വിശാലലോകം നല്‍കുന്നതിലേക്ക് കാസര്‍കോട് ഉദയഗിരിയില്‍ തയ്യാറാക്കിയ ടോക്കിംഗ് ലൈബ്രറിയും കൂടാതെ വീടുകളില്‍ കൊണ്ടുപോയി വായിക്കുന്നതിലേക്ക് ഡെയ്‌സിപ്ലയര്‍ (പുസ്തകങ്ങള്‍ വായിച്ച് റെക്കോഡ് ചെയ്ത് കേള്‍ക്കുന്ന രീതി) സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

Kasaragod district Panchayat is an example for Kerala

എന്‍ഡോസള്‍ഫാന്‍ ബാധിതരായവര്‍ക്കും മറ്റ് ഫിസിയോതെറാപ്പി ആവശ്യമുള്ളവര്‍ക്കും സൗകര്യപ്പെടുന്ന രീതിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ഫിസിയോതെറാപ്പി സെന്റര്‍ പുല്ലൂര്‍ പെരിയയിലുള്ള സി എച്ച് സി കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ ഏഴ് ബഡ്‌സ് സ്‌കൂളുകള്‍ക്ക് ടച്ച് സ്‌ക്രീന്‍ സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കുന്ന പദ്ധതിയും ഇതുവഴി ബുദ്ധി വൈകല്യം, ഓട്ടിസം തുടങ്ങിയ പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിന് ലക്ഷ്യമിടുന്നു. കേള്‍വി ഇല്ലാത്തവര്‍ക്കായി ശ്രവണ സഹായികള്‍, ശാരീരിക വൈകല്യമനുഭവിക്കുന്നവര്‍ക്കായി സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍, മറ്റ് ഓര്‍ത്തോട്ടിക് (സഹായ) ഉപകരണങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും.

നവംബര്‍ 18 ന് രാവിലെ 10.30 മണിക്ക് ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രത്യേകം സജ്ജമാക്കുന്ന വേദിയില്‍ റവന്യൂ വകുപ്പ് മന്ത്രി ചന്ദ്രശേഖരന്‍ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ എം പി, എം എല്‍ എമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. പി കരുണാകരന്‍ എം പി മുഖ്യരക്ഷാധികാരിയായും, മറ്റ് രക്ഷാധികാരികളായി മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ്, കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന്, ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്‍, തൃക്കരിപ്പൂര്‍ എം എല്‍ എ രാജഗോപാലന്‍ എന്നിവരെയും സമിതി ചെയര്‍മാനായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍മാരായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ പി ഉഷയേയും തെരെഞ്ഞെടുത്തു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍ കണ്‍വീനറും, വര്‍ക്കിംഗ് കണ്‍വീനര്‍മാരായി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഡീന ഭരതന്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ ഷംനാദ് എം എം എന്നിവരെയും, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അര്‍ഷാദ് വോര്‍ക്കാടി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ അഹ് മദ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ എ ജലീല്‍ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരെയും തെരെഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, District-Panchayath, Kerala, Award, Development Project.