Join Whatsapp Group. Join now!
Aster MIMS 10/10/2023

അജ്ഞാത മൃതദേഹം സംസ്‌കരിച്ചതാണെന്ന അഭ്യൂഹം; പോലീസിനെ വട്ടംകറക്കിയ സെമിത്തേരി മണ്‍കൂനയുടെ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ എല്ലാവരും അമ്പരന്നു; പിന്നീട് സംഭവിച്ചത്...

ഒരു രാവും പകലും പോലീസിനെയും പൊതുജനങ്ങളെയും വട്ടംകറക്കിയ സെമിത്തേരിയിലെ മണ്‍കൂനയുടെ യാഥാര്‍ത്ഥ്യം പുറത്തുവന്നപ്പോള്‍ എല്ലാവരും അമ്പരന്നു. ഇത് ഒരു കൈKasaragod, Kerala, Kanhangad, news, Deadbody, Police, Incidents of Hosdurg Queen of Apostles Church Cemetery
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.10.2017) ഒരു രാവും പകലും പോലീസിനെയും പൊതുജനങ്ങളെയും വട്ടംകറക്കിയ സെമിത്തേരിയിലെ മണ്‍കൂനയുടെ യാഥാര്‍ത്ഥ്യം പുറത്തുവന്നപ്പോള്‍ എല്ലാവരും അമ്പരന്നു. ഇത് ഒരു കൈയബദ്ധമാണെന്ന് മനസിലായതോടെ എല്ലാവര്‍ക്കും ഒരുപോലെ ആശ്വാസം.
ബുധനാഴ്ച രാത്രിയിലാണ് ഹൊസ്ദുര്‍ഗ് അപ്പോസ്തലറാണി ചര്‍ച്ചിന്റെ കീഴില്‍ ചെമ്മട്ടംവയലിലെ സെമിത്തേരിയില്‍ അജ്ഞാത മണ്‍കൂന കാണപ്പെട്ടത്. ഇത് അജ്ഞാത മൃതദേഹം സംസ്‌കരിച്ചതാണെന്ന് അഭ്യൂഹവും പടര്‍ന്നു. ഇതോടെ പള്ളി അധികാരികള്‍ പരാതിയുമായി പോലീസിലെത്തി. രാത്രി തന്നെ സെമിത്തേരിക്ക് പോലീസ് കാവലും ഏല്‍പ്പെടുത്തി.

സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന അഞ്ച് ഇടവകകളുമായി ബന്ധപ്പെട്ടെങ്കിലും അവരാരും ഇവിടെ അടുത്ത കാലത്ത് മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങി. പോലീസും രഹസ്യാന്വേഷണ വിഭാഗവും പള്ളി അധികാരികളും ഒരുപോലെ അജ്ഞാത മണ്‍കൂനക്കായി അന്വേഷണം ആരംഭിച്ചു.

മണ്‍കൂന പരിശോധന നടത്താനായി പോലീസ് ആര്‍ഡിഒയുടെ അനുമതി തേടി. പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ പ്രൊഫ. ഗോപാലകൃഷ്ണ പിള്ളയെയും സമീപിച്ചു. അദ്ദേഹത്തിന് അസൗകര്യമായതിനാല്‍ മണ്ണുനീക്കല്‍ പ്രക്രിയ ഇന്നത്തേക്ക് മാറ്റിവെച്ചു. ഹൊസ്ദുര്‍ഗ് പോലീസ് ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും ആരെയെങ്കിലും ദുരൂഹമായി കാണാതായിട്ടുണ്ടോ എന്നറിയാന്‍ സന്ദേശവും നല്‍കി. അന്യദേശ തൊഴിലാളി ക്യാമ്പുകളിലും ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നുള്ള അന്വേഷണവും നടത്തി. എന്നാല്‍ വൈകുന്നേരം വരെയും യാതൊരു തുമ്പും കിട്ടാതായതോടെ പരിഭ്രാന്തി വര്‍ധിച്ചു.

ഒടുവില്‍ പടന്നക്കാട് നല്ലയിടയന്‍ പള്ളിയിലെ യുവജനവിഭാഗം പ്രവര്‍ത്തകരും പോലീസും നടത്തിയ നീരീക്ഷണത്തിലൂടെയാണ് അജ്ഞാത മണ്‍കൂന കൈയബദ്ധമാണെന്ന യാഥാര്‍ത്ഥ്യം കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 16ന് മരണപ്പെട്ട ഇടവകയിലെ അമ്പലത്തറ സ്വദേശിമാത്യു കളരിക്കാലിന്റെ മൃതദേഹം ഇവിടെ സംസ്‌കരിച്ചിരുന്നു. ആണ്ട് കര്‍മ്മങ്ങള്‍ക്കായി കുഴിമാടം വൃത്തിയാക്കാന്‍  കൊച്ചുമകന്‍ ലിജോവിനെ വീട്ടുകാര്‍ ചുമതലപ്പെടുത്തി. ലിജോ സെമിത്തേരിയിലെത്തി കുഴിമാടം വൃത്തിയാക്കി മടങ്ങുകയും ചെയ്തു. എന്നാല്‍ ബന്ധുക്കള്‍ സെമിത്തേരിയിലെത്തിയപ്പോഴാണ് വൃത്തിയാക്കിയ സ്ഥലം കുഴിമാടമല്ലെന്ന് മനസിലായത്. ഇതോടെ യഥാര്‍ത്ഥ കുഴിമാടം വീണ്ടും വൃത്തിയാക്കിയെങ്കിലും ആദ്യം നന്നാക്കിയ സ്ഥലത്ത് മാറ്റം വരുത്തിയതുമില്ല.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സൗത്തില്‍ മരണപ്പെട്ട ജോസഫ് പുതുമനയുടെ മൃതദേഹം സംസ്‌കരിക്കാനെത്തിയപ്പോഴാണ് പുതുതായി ഒരു മണ്‍കൂന കൂടി കണ്ടെത്തിയത്. ഇതാണ് പോലീസിനെയും പൊതുജനങ്ങളെയുമൊക്കെ ഒരു രാവും പകലും വട്ടംകറക്കാനിടയാക്കിയത്.

Related news:
പള്ളി സെമിത്തേരി കൈയ്യേറി അജ്ഞാത മൃതദേഹങ്ങള്‍ മറവു ചെയ്തതായി വികാരിയുടെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
Kasaragod, Kerala, Kanhangad, news, Deadbody, Police, Incidents of Hosdurg Queen of Apostles Church Cemetery

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, news, Deadbody, Police, Incidents of Hosdurg Queen of Apostles Church Cemetery