Join Whatsapp Group. Join now!
Aster MIMS 10/10/2023

ടിക്കറ്റെടുക്കാന്‍ നിന്ന പിതാവിനെ കാണാത്തതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ വീട്ടമ്മയ്ക്ക് വീണുപരിക്ക്

ടിക്കറ്റെടുക്കാന്‍ നിന്ന പിതാവിനെ കാണാത്തതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ Kasaragod, Kerala, News, Train, House-wife, Injured, Hospital, Railway station, House wife injured after falling from train.
കാസര്‍കോട്: (www.kasargodvartha.com 30.10.2017) ടിക്കറ്റെടുക്കാന്‍ നിന്ന പിതാവിനെ കാണാത്തതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ വീട്ടമ്മയ്ക്ക് വീണുപരിക്കേറ്റു. ഉപ്പള ബേക്കൂര്‍ ബിലാല്‍ മന്‍സിലില്‍ മൂസയുടെ മകള്‍ ആമിന (38)യ്ക്കാണ് പരിക്കേറ്റത്. ആമിന ആശുപത്രിയില്‍ ചികിത്സതേടി. ഞായറാഴ്ച രാവിലെ 7.40 മണിയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.

കൊയിലാണ്ടിയിലേക്ക് പോകാനായി എത്തിയതായിരുന്നു മൂസയും ആമിനയും. മംഗളൂരു- ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസിന് ടിക്കറ്റ് എടുക്കുന്നതിനിടെ ട്രെയിന്‍ സ്റ്റേഷനിലെത്തി. ഇതോടെ പിതാവ് മകളോട് ട്രെയിനില്‍ കയറാന്‍ പറഞ്ഞു. ട്രെയിന്‍ വിട്ടിട്ടും പിതാവിനെ കാണാത്തതിനെ തുടര്‍ന്ന് ആമിന ചാടിയിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമിലേക്ക് വീണ വീട്ടമ്മയെ ആര്‍.പി.എഫും റെയില്‍വേ പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പിതാവ് കയറിയില്ലെന്ന് വിചാരിച്ചാണ് ആമിന ചാടിയിറങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍ പിതാവ് മറ്റൊരു കമ്പാര്‍ട്‌മെന്റില്‍ കയറിയിരുന്നു. ആമിനയും തലക്ക് പിറകിലാണ് പരിക്കേറ്റത്.

Kasaragod, Kerala, News, Train, House-wife, Injured, Hospital, Railway station, House wife injured after falling from train.


അതേസമയം ഞായറാഴ്ച ഉച്ചക്ക് 2.20 ന് മംഗളൂരു- ചെന്നൈ മെയിലില്‍ നിന്ന് വീണ് മറ്റൊരു സ്ത്രീക്കും പരിക്കേറ്റു. മംഗളൂരു പറങ്കിപേട്ട സ്വദേശി ആരിഫിന്റെ ഭാര്യ അലീമ (35)ക്കാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Train, House-wife, Injured, Hospital, Railway station, House wife injured after falling from train.