Join Whatsapp Group. Join now!
Aster MIMS 10/10/2023

വേദന കടിച്ചമര്‍ത്തി ദമ്പതികളുടെ പൊന്നുമോന്‍ അല്‍ അമീന്‍ പത്ത് വര്‍ഷമായി കിടന്ന കിടപ്പില്‍; ചികിത്സിക്കാന്‍ വേണ്ടത് ലക്ഷങ്ങള്‍, ഹനീഫും ഭാര്യ സക്കീനയും കാരുണ്യമതികളുടെ കനിവ് തേടുന്നു

വേദന കടിച്ചമര്‍ത്തി ദമ്പതികളുടെ പൊന്നുമോന്‍ അല്‍ അമീന്‍ (10) പത്ത് വര്‍ഷമായി കിടന്ന കിടപ്പില്‍ കഴിയുകയാണ്. കുട്ടിയെ ചികിത്സിക്കാന്‍ ലക്ഷങ്ങള്‍ ഇനിയും വേണ്ടിവരുKasaragod, Kerala, news, Needs help, Uppala, Haneef and wife Sakkeena needs your help
ഉപ്പള: (www.kasargodvartha.com 23.10.2017) വേദന കടിച്ചമര്‍ത്തി ദമ്പതികളുടെ പൊന്നുമോന്‍ അല്‍ അമീന്‍ (10) പത്ത് വര്‍ഷമായി കിടന്ന കിടപ്പില്‍ കഴിയുകയാണ്. കുട്ടിയെ ചികിത്സിക്കാന്‍ ലക്ഷങ്ങള്‍ ഇനിയും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഇതിന് വകയില്ലാതെ നിര്‍ദ്ധന കുടുംബാംഗമായ കുട്ടിയുടെ പിതാവ് ഹനീഫും മാതാവ് സക്കീനയും കാരുണ്യമതികളുടെ കനിവ് തേടുകയാണ്. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചെറിയൊരു പനി വന്നതാണ്. പിന്നീട് ശരീരം തളര്‍ന്നു. പല ആശുപത്രികളിലും മാറി മാറി ചികിത്സ നടത്തിയെങ്കിലും അസുഖം ഭേദമാക്കാൻ കഴിഞ്ഞില്ല. മറ്റേതെങ്കിലും വലിയ ആശുപത്രിയില്‍ വിദഗ്ദ്ധ ശസ്ത്രക്രിയ നടത്തിയാല്‍ കുട്ടിക്ക് എഴുന്നേറ്റ് ഇരിക്കാന്‍ കഴിയുമെന്നാണ് മംഗളൂരുവില്‍ ചികിത്സിച്ച ഡോക്ടര്‍ വീട്ടുകാരെ അറിയിച്ചത്. ശരീരം പിറകോട്ട് വളയുന്ന അസുഖമാണ് കുട്ടിക്ക് ഇപ്പോള്‍ കാണുന്നത്.

പ്രവാസിയായിരുന്ന പിതാവ് ഹനീഫ് മകന്റെ അസുഖം അറിഞ്ഞ് നാട്ടിലെത്തിയതായിരുന്നു. പിന്നീട് ജോലിയില്‍ തിരികെ പ്രവേശിക്കാത്തതിനാല്‍ ജോലി നഷ്ടമായി. ഇപ്പോള്‍ നാട്ടില്‍ വല്ലപ്പോഴും കിട്ടുന്ന മത്സ്യബന്ധനവും മറ്റും ചെയ്ത് കുടുംബം പട്ടിണിയില്ലാതെ മുന്നോട്ട് തള്ളിനീക്കുകയാണ്. ഉപ്പളയിലെ ഒരു മനുഷ്യ സ്‌നേഹി കഴിഞ്ഞ രണ്ടര വര്‍ഷമായി നല്‍കുന്ന ബേബി ഫുഡ് മാത്രമാണ് രക്ഷിതാക്കള്‍ കഴിഞ്ഞ ഏഴു  വര്‍ഷവും അല്‍അമീന് നല്‍കിവരുന്നത്. പിരിമുറുക്കം കാരണം മറ്റ് ഭക്ഷണം നല്‍കിയാല്‍ ഉടന്‍ ശ്വാസ തടസ്സമുണ്ടാകുന്നതിനാലാണ് ബേബിഫുഡ് മാത്രം നല്‍കുന്നതെന്ന് പിതാവ് ഹനീഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മകന്റെ ചികിത്സക്കായി ഹൊസങ്കടിയിലെ വീടും ആരിക്കാടിയിലുണ്ടായിരുന്ന സ്ഥലവും വില്‍പന നടത്തേണ്ടിവന്നു. ഇപ്പോള്‍ മണിമുണ്ടയിലെ ഇടുങ്ങിയ വാടക ക്വാര്‍ട്ടേഴ്‌സില്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുകയാണ് ഈ കുടുംബം. അല്‍അമീനെ കൂടാതെ ഏഴു വയസുള്ള മകനും മൂന്നു വയസുള്ള മകളും ദമ്പതികള്‍ക്കുണ്ട്.

കാരുണ്യമതികളുടെ സഹായത്തിനായി അല്‍അമീനിന്റെ പേരില്‍ എസ്ബിഐ ബാങ്കിന്റെ മഞ്ചേശ്വരം ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67269973114. IFSC: SBIN0070355, Branch Code : 70355, മൊബൈല്‍ നമ്പര്‍: 9895044392 (ഹനീഫ്).


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Needs help, Uppala, Haneef and wife Sakkeena needs your help