Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹാദിയ; സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

ഹാദിയ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. ഹാദിയയെ അടിയKerala, news, Malappuram, Top-Headlines, Muslim-league, P.K.Kunhalikutty, Pinarayi-Vijayan, Hadiya; Muslim organization leaders give memorandum to CM
മലപ്പുറം: (www.kasargodvartha.com 29.10.2017) ഹാദിയ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. ഹാദിയയെ അടിയന്തരമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

മലപ്പുറം ഗസ്റ്റ് ഹൗസിലെത്തിയാണ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്. ഹൈക്കോടതി മാതാപിതാക്കളോടൊപ്പം വിട്ടശേഷം ഹാദിയ വീട്ടുതടങ്കലിലാണുള്ളത്. കഠിനമായ പീഡനങ്ങളും പ്രയാസങ്ങളും അവര്‍ അനുഭവിക്കുന്നതായാണ് വിവരം. ഹാദിയയുടെ പൗരാവകാശ ലംഘനമാണ് നടക്കുന്നത്. ഇഷ്ടമുള്ളയിടത്ത് പോകാമെന്നും തടഞ്ഞുവയ്ക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ച ശേഷവും പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഹാദിയ തടവില്‍ കഴിയുകയാണ്.

മനോരോഗമോ മരണം വരെയോ സംഭവിക്കാന്‍ സാധ്യതയുള്ള മരുന്നുകള്‍ നല്‍കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മാതാപിതാക്കള്‍ക്ക് സംരക്ഷണ ബാധ്യതയല്ലാതെ തടവില്‍ വയ്ക്കാനോ പീഡിപ്പിക്കാനോ അനുവാദമില്ല. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ വിദഗ്ധരായ ഡോക്ടര്‍മാരെ അയച്ച് ഉത്തരവാദപ്പെട്ട പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ ഹാദിയയെ പരിശോധിപ്പിക്കുകയും റിപ്പോര്‍ട്ട് പൊതുജനസമക്ഷം സമര്‍പ്പിച്ച് ആശങ്കയകറ്റണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, കെ.പി.എ മജീദ്, പി. ഉണ്ണീന്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, പി.എ ജബ്ബാര്‍ ഹാജി എളമരം തുടങ്ങിയവരും കുഞ്ഞാലിക്കുട്ടിയോടൊപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Malappuram, Top-Headlines, Muslim-league, P.K.Kunhalikutty, Pinarayi-Vijayan, Hadiya; Muslim organization leaders give memorandum to CM