city-gold-ad-for-blogger

മൂന്നു വയസുകാരന്റെ ചങ്ങാത്തം പാമ്പുകളോട്; സവാരി നടത്തുന്നത് 20 അടിയോളം നീളമുള്ള പെരുമ്പാമ്പിന്റെ പുറത്ത്- വീഡിയോ കാണാം

(www.kasargodvartha.com 25.10.2017) സാധാരണ മൂന്നു വയസുകാരന് കമ്പം കളിപ്പാട്ടങ്ങളോടായിരിക്കും. എന്നാല്‍ വിയറ്റ്‌നാമിലെ തനാ ഹോവയില്‍ നിന്നും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. മൂന്നു വയസുകാരനായ ട്രുവോങ് 20 അടിയോളം നീളമുള്ള പെരുമ്പാമ്പിന്റെ പുറത്ത് സവാരി നടത്തുന്നതാണ് വീഡിയോയിലുള്ളത്.

ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ വീഡിയോ വ്യാജമാണെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്ത് വന്നു. എന്നാല്‍ സംഭവം സത്യമാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. 80 കിലോ ഭാരമുള്ള പെരുമ്പാമ്പ് അപകടകാരിയല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കഴിഞ്ഞ കുറച്ചു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ വീടിന്റെ മുറ്റത്ത് വെള്ളം നിറഞ്ഞിരുന്നു. ഇതോടെ പാമ്പിനെ തുറന്നുവിടുകയായിരുന്നു. അപ്പോഴായിരുന്നു മൂന്നു വയസുകാരന്റെ പാമ്പ് സവാരി.

മൂന്നു വയസുകാരന്റെ ചങ്ങാത്തം പാമ്പുകളോട്; സവാരി നടത്തുന്നത് 20 അടിയോളം നീളമുള്ള പെരുമ്പാമ്പിന്റെ പുറത്ത്- വീഡിയോ കാണാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : World, Video, Snake, news, Giggling three year old boy playfully straddles a deadly 20 ft Python. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia