കുമ്പള: (www.kasargodvartha.com 11.10.2017) കഞ്ചാവുമായി ദോഹയില്‍ യുവാവ് അറസ്റ്റിലായ സംഭവത്തില്‍ യുവാവിന് കഞ്ചാവ് കൈമാറിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കൊടിയമ്മയിലെ സൂപ്പി (37)യെയാണ് കുമ്പള അഡീ. എസ് ഐ ബാബു തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. അച്ചാറെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഗള്‍ഫിലേക്ക് പോകുന്ന യുവാവിന്റെ കൈയ്യില്‍ കഞ്ചാവ് പ്രതി കഞ്ചാവ് കൊടുത്തയച്ചത്.
കൊടിയമ്മ ചത്രപ്പള്ളം സ്വദേശിയായ ബഷീറിന്റെ കൈവശമാണ് സൂപ്പി പൊതിയിലാക്കി നാല് കിലോ കഞ്ചാവ് നല്‍കുകയും ഒരു സുഹൃത്ത് വന്ന് വാങ്ങിക്കുമെന്നും പറഞ്ഞത്. ബഷീര്‍ പൊതി ബാഗില്‍ വെക്കുകയും യാത്ര തിരിക്കുകയും ചെയ്തു. ദോഹയിലെത്തി പരിശോധനക്കിടെ പൊതിയില്‍ കഞ്ചാവാണെന്ന് വ്യക്തമാവുകയായിരുന്നു. പിടിയിലായ യുവാവ് ഇപ്പോള്‍ ഒരു വര്‍ഷമായി ജയിലിലാണ്. ബഷീര്‍ തന്റെ നിരപരാധിത്വം അധികൃതരെ അറിയിച്ചെങ്കിലും യുവാവിനെ ജയിലിലടക്കുകയായിരുന്നു.
വിവരമറിഞ്ഞ ബന്ധുക്കള്‍ കുമ്പള പോലീസില്‍ പരാതി നല്‍കി. കുമ്പള പോലീസ് നടത്തിയ അന്വേഷണത്തില്‍ ബഷീര്‍ കബളിപ്പിക്കപ്പെട്ടതാണെന്നും സൂപ്പി തെറ്റിദ്ധരിപ്പിച്ച് യുവാവിന്റെ കൈയ്യില്‍ കഞ്ചാവ് കൊടുത്തയക്കുകയായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു. ഇതോടെ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയാണുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ganja seized, Youth, Held, Jail, Gave Ganja packet to youth when he going to gulf, accused arrested