Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുപയോഗിച്ച് കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രത്തില്‍ ജോലി നേടിയ റിട്ട. ഉദ്യോഗസ്ഥന് പെന്‍ഷന്‍ നല്‍കിയത് വിവാദത്തില്‍

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തില്‍ ജോലി സമ്പാദിച്ച റിട്ട. ഉദ്യോഗസ്ഥന് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കിയ നടപടി Kanhangad, News, Pension, Kasaragod, Controversy, CPCRI
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.10.2017) വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തില്‍ ജോലി സമ്പാദിച്ച റിട്ട. ഉദ്യോഗസ്ഥന് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കിയ നടപടി വിവാദമാകുന്നു. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത എല്‍ ഡി സി തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുകയും പിന്നീട് അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയില്‍ വിരമിക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് മുഴുവന്‍ ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കുന്നത്. ഒ ബി സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ പട്ടികജാതി എന്ന സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചാണ് ജോലിയില്‍ കയറിയത്.


സംഭവം വിവാദമാകുകയും കിര്‍ത്താട്‌സ് നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം പട്ടികജാതിക്കാരനല്ലെന്ന് കണ്ടെത്തി റിപോര്‍ട്ട് നല്‍കി ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉന്നതങ്ങളിലുള്ള സ്വാധീനത്തെതുടര്‍ന്ന് സര്‍വീസില്‍ തുടരുകയും ഒടുവില്‍ പെന്‍ഷന്‍ പറ്റുകയുമായിരുന്നു. ജോലി ചെയ്യുന്ന സമയങ്ങളില്‍ ഇദ്ദേഹത്തിന് മെമ്മോ നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായിരുന്നില്ല. സമാനമായ കേസില്‍ ഒരു ശാസ്ത്രഞ്ജനെ സി പി സി ആര്‍ ഐ യില്‍ നിന്നും പിരിച്ച് വിട്ടപ്പോള്‍ ഇദ്ദേഹത്തിനെതിരെ മാത്രം നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.

റിട്ടേയര്‍ ചെയ്യുമ്പോള്‍ സാങ്കേതികമായ കാരണങ്ങാല്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നില്ല. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയില്‍ പ്രവേശിപ്പിച്ചവരെ മുഴുവനും പിരിച്ചു വിടണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിട്ട് പോലും ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായിട്ടില്ല. മുന്‍പ് എല്‍ ഡി സി നിയമനത്തിലെ റിക്രൂട്ട്‌മെന്റ് ചുമതല വഹിക്കുമ്പോള്‍ നിയമനത്തില്‍ ക്രമക്കേട് നടത്തിയതിന് ഏഴുപേരെ പിരിച്ചുവിട്ട അഴിമതിക്കേസിലും ഇദ്ദേഹം കുറ്റാരോപിതനായിരുന്നു.

കോടതിയിലിരിക്കുന്ന കേസില്‍ അന്തിമ വിധി വരുന്നതിനു മുമ്പാണ് ഇദ്ദേഹത്തിന് ആനുകൂല്യങ്ങള്‍ നല്‍കിയിരിക്കുന്നത്. കേസില്‍ പ്രതികൂലമായ വിധിയുണ്ടായല്‍ കൈപ്പറ്റിയതുക തിരിച്ചു നല്‍കാമെന്ന നിബന്ധനയിലാണ് ഇദ്ദേഹത്തിന് ആനുകൂല്യങ്ങള്‍ നല്‍കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, News, Pension, Kasaragod, Controversy, CPCRI.