Join Whatsapp Group. Join now!
Aster MIMS 10/10/2023

നഷ്ടപ്പെട്ട കാഴ്ച ശക്തി പൊടുന്നനെ തിരിച്ചുകിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ; മാലിക് ദീനാര്‍ മഖാമില്‍ സംഭവിച്ചത് ഷാഫി പറയുന്നത് ഇങ്ങനെ

കാഴ്ച ശക്തി നഷ്ടപ്പെട്ടയാള്‍ക്ക് പൊടുന്നനെ കാഴ്ച തിരിച്ചുകിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ. വൈദ്യ ശാസ്ത്രം തോല്‍ക്കുന്നിടത്ത് പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടാകുമെന്ന് Kasaragod, News, Religion, Masjid, Malik deenar, Trending, Video, Shafi KK Puram
കാസര്‍കോട്: (www.kasargodvartha.com 15.10.2017) കാഴ്ച ശക്തി നഷ്ടപ്പെട്ടയാള്‍ക്ക് പൊടുന്നനെ കാഴ്ച തിരിച്ചുകിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ. വൈദ്യ ശാസ്ത്രം തോല്‍ക്കുന്നിടത്ത് പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പോലും പലഘട്ടങ്ങളിലും പറയാറുണ്ട്. അങ്ങിനെയൊരു സംഭവമാണ് ഇനി പറയുന്നത്.

തളങ്കര കെ കെ പുറത്തെ ഷാഫി (62) യാണ് നഷ്ടപ്പെട്ട ഒരു കണ്ണിന്റെ കാഴ്ച പ്രാര്‍ത്ഥനാ സമയം തിരിച്ചുകിട്ടിയതായി വെളിപ്പെടുത്തുന്നത്. പ്രമുഖ സിയാറത്ത് കേന്ദ്രമായ തളങ്കര മാലിക് ദീനാര്‍ ഉറൂസിന്റെ മതപ്രഭാഷണ സമ്മേളനം ആരംഭിക്കുന്ന ദിവസമാണ് ഷാഫി മഖാം സന്ദര്‍ശനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി എത്തിയത്. പിന്നീടുള്ള സംഭവങ്ങള്‍ ഷാഫി വിവരിക്കുന്നത് ഇങ്ങനെ: മാലിക് ദീനാറിന്റെ മഖ്ബറയ്ക്കകത്ത് അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. പെടുന്നനെ തലയ്ക്ക് പിന്നില്‍ ഒരു അടിയേറ്റ പോലെ അനുഭവപ്പെട്ടു. കണ്ണില്‍ നിന്നും എന്തോ പാറിയകന്ന പോലെ... ബോധരഹിതനായി വീണ തന്നെ അടുത്തുണ്ടായിരുന്നവര്‍ പൊക്കിയെടുത്തു. ബോധം തെളിഞ്ഞപ്പോഴാണ് നേരത്തെ നഷ്ടപ്പെട്ട ഒരു കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടിയതായി ബോധ്യമായത്.


മുടങ്ങാതെ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചു വരികയായിരുന്ന ഷാഫിക്ക് ആറു മാസം മുമ്പാണ് ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടത്. മറ്റേ കണ്ണിനും പിന്നീട് കാഴ്ചയ്ക്ക് മങ്ങലേറ്റിരുന്നു. ചികിത്സയിലൂടെ കാഴ്ച ശക്തി തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ബന്ധുവിന്റെ വിവാഹ വീട്ടില്‍ കുഴഞ്ഞുവീണതോടെ ഷാഫിയുടെ കണ്ണിന്റെ അസുഖം വഷളായി. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ഡോക്ടറെ കാണാനായി ടോക്കനെടുത്തു നില്‍ക്കുന്നതിനിടെയാണ് തളങ്കര മാലിക് ദീനാര്‍ മഖ്ബറയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയപ്പോള്‍ കാഴ്ച തിരിച്ചുകിട്ടിയതെന്ന് ഷാഫി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഷാഫിയുടെ അനുഭവം വിശ്വാസികളില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. തളങ്കര മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, തളങ്കര കെ കെ പുറം പള്ളി ഇമാം മൂസ മദനി, മാലിക് ദീനാര്‍ ജുമാ മസ്ജിദ് പ്രസിഡന്റും, ഉറൂസ് കമ്മിറ്റി ചെയര്‍മാനുമായ യഹ് യ തളങ്കര എന്നിവരും സാക്ഷ്യപ്പെടുത്തുന്നു. കാഴ്ച ശക്തി നഷ്ടപ്പെട്ടതിന് തുടര്‍ന്ന് ഇക്കഴിഞ്ഞ റമദാന്‍ മാസത്തില്‍ നിസ്‌കാരത്തിന് പള്ളിയില്‍ വരാന്‍ ബുദ്ധിമുട്ടിയതായും, ഇപ്പോള്‍ ഷാഫിക്ക് കാഴ്ച ശക്തി തിരിച്ചുകിട്ടിയതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നതായും ഇമാം മൂസ മദനി പറഞ്ഞു.

ദൈവത്തോട് മനമുരുകി പ്രാര്‍ത്ഥിക്കുന്നവരുടെ വിഷമങ്ങള്‍ ദൂരീകരിക്കുമെന്നും, ആഗ്രഹങ്ങള്‍ സഫലീകരിച്ചുകൊടുക്കുമെന്നുമാണ് എല്ലാ മതങ്ങളുടെയും വിശ്വാസം. രോഗങ്ങളും, കഷ്ടതകളും അനുഭവിക്കുന്നവരുമായ അനേകം പേരാണ് മാലിക് ദീനാറില്‍ മഖാം സന്ദര്‍ശനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി എത്തുന്നത്. കാഴ്ച ശക്തി തിരിച്ചുകിട്ടിയതോടെ ഷാഫിയും അദ്ദേഹത്തിന്റെ കുടുംബവും ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Religion, Masjid, Malik deenar, Trending, Video, Shafi KK Puram.