കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2017) തിയേറ്ററുകളില്‍ നിന്നും നഗരസഭക്ക് ലഭിക്കേണ്ട വിനോദ നികുതിയില്‍ വന്‍ വെട്ടിപ്പെന്ന് ആരോപണം. നഗരസഭാ പരിധിയില്‍ ഏഴു തിയേറ്ററുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇവയില്‍ ആകെയുള്ള സീറ്റിംഗ് കപ്പാസിറ്റി നിര്‍ണയിച്ച വിനോദ നികുതിയുടെ ആറുശതമാനം മാത്രമാണ് നഗരസഭക്ക് ലഭിക്കുന്നതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏഴ് തിയേറ്ററുകളില്‍ നിന്നും ഹൗസ് ഫുള്ളായി ഓടുന്ന ചിത്രങ്ങളുടെ ആദായ നികുതിയിനത്തില്‍ നഗരസഭക്ക് ലഭിക്കേണ്ടത് പ്രതിവര്‍ഷം 4,84,60320 രൂപയാണ്. അമ്പതു ശതമാനം ആളുകളെങ്കിലും സിനിമ കാണാനെത്തിയാല്‍ 2,42,30,160 രൂപ നഗരസഭക്ക് ലഭിക്കണം. ശരാശരി 10 ശതമാനം പ്രേക്ഷകരെങ്കിലും സിനിമ കാണാനെത്തിയാല്‍ 48,46,032 രൂപ നഗരസഭക്ക് ലഭിക്കണമെന്നിരിക്കെ 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭക്ക് തിയേറ്ററുകളില്‍ നിന്ന് ലഭിച്ച വരുമാനം ആകെ 29,25,297 രൂപ മാത്രമാണ്.
ഏതാണ്ട് അഞ്ചുകോടിയോളം രൂപ ലഭിക്കേണ്ടിടത്ത് കേവലം മുപ്പതുലക്ഷത്തോളം രൂപ മാത്രമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നതെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. തിയേറ്ററുകളില്‍ പരിശോധന നടത്തണമെന്നും വ്യാജ റിട്ടേണ്‍ സമര്‍പ്പിക്കല്‍, വ്യാജ സീല്‍ ഉപയോഗിക്കല്‍ എന്നിവ നടത്തുന്നുണ്ടോയെന്ന് പരിശോധനാ ഉദ്യോഗസ്ഥരും സെക്രട്ടറിയും നിരീക്ഷിക്കേണ്ടതും ശ്രദ്ധയില്‍പ്പെട്ടാല്‍ തിയേറ്ററുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇവയുള്‍പ്പെടെ മറ്റു നികുതികളില്‍ നിന്നായി പ്രതിവര്‍ഷം 10 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Theater, Kanhangad-Municipality, Entertainment tax can not get from Theatre